അബൂദാബിയില്‍ 44 വാഹനങ്ങള്‍ കൂട്ടിയിടിച്ചു
Feb 6, 2018, 20:52 IST
ആബൂദാബി: (www.kasargodvartha.com 06.02.2018) അബുദാബി-ദുബൈ ഹൈവെയില്‍ 44 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. മുഹമ്മദ് ബിന്‍ റാഷിദ് റോഡില്‍ കിസാദ് പാലത്തിനടുത്താണ് 44 വാഹനങ്ങള്‍ അപകടത്തില്‍പെട്ടത്. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് വാഹനാപകടം സംഭവിച്ചത്. രാവിലെ 8.30 മണിക്കും 10 മണിക്കും രണ്ടു വ്യത്യസ്ത അപകടങ്ങളിലായാണ് ഇത്രയും വാഹനങ്ങള്‍ കൂട്ടിയിടിച്ചത്.
മൂടല്‍ മഞ്ഞ് കനത്തതോടെ വാഹനങ്ങള്‍ മറ്റു വാഹനങ്ങളുടെ പിറകിലിടിക്കുകയായിരുന്നു. അപകടങ്ങളില്‍ 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ അബൂദാബി പൊലീസും അഗ്‌നിശമനസേനയും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, news, Abudhabi, Accident, Major multi-car accidents reported in Abu Dhabi
< !- START disable copy paste -->
Keywords: Gulf, news, Abudhabi, Accident, Major multi-car accidents reported in Abu Dhabi