മൈലാഞ്ചി സീസണ്‍-2: ഫൈനലില്‍ മാറ്റുരയ്ക്കാന്‍ ഉളിയത്തടുക്കയിലെ നവാസും
Apr 11, 2013, 17:46 IST
അബൂദാബി: വെള്ളിയാഴ്ച അബൂദാബിയില്‍ നടക്കുന്ന മൈലാഞ്ചി സീസണ്‍-2 മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയുടെ ഫൈനല്‍ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരില്‍ കാസര്കോട് ഉളിയത്തടുക്കയിലെ നവാസും. ഉളിയത്തടുക്കയിലെ സലാം-ബീഫാത്വിമ ദമ്പതികളുടെ മകനാണ് 22 കാരനായ നവാസ്. അക്ബര്‍ തൃശൂര്‍, റിജിയ എറണാകുളം, അല്‍സാബിത്ത് തൃശൂര്‍, കീര്‍ത്തന സൗദി അറേബ്യ എന്നിവരാണ് നവാസിനെ കൂടാതെ ഫൈനലില്‍ മത്സരിക്കുന്ന മറ്റുള്ളവര്‍.
എറണാകുളത്ത് നടന്ന മത്സരത്തിലാണ് ഇവരെ ഫൈനലിലേക്ക് തിരഞ്ഞെടുത്തത്. ചെറുപ്പത്തിലേ സംഗീത പരിപാടികളിലും മാപ്പിളപ്പാട്ട് പ്രോഗ്രാമുകളിലും പങ്കെടുത്ത അനുഭവങ്ങളുള്ള നവാസിന് ഫൈനലിലും നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്. വെള്ളിയാഴ്ച വൈകിട്ട് ആറുമുതല്‍ രാത്രി 10 മണിവരെയാണ് ഫൈനല്‍ മത്സരം. ഇതില്‍ പങ്കെടുക്കാന്‍ നടന്‍ സിദ്ദീഖ്, മന്ത്രി എം.കെ. മുനീര്‍ തുടങ്ങിയവര്‍ അബൂദാബിയില്‍ എത്തിയിട്ടുണ്ട്.
17 എപ്പിസോഡുകളിലായി നടന്ന ആവേശകരമായ മത്സരത്തിന്റെ സമാപനം കാണാന്‍ ആകാംക്ഷാപൂര്‍വം കാത്തിരിക്കുകയാണ് നവാസിന്റെ വീട്ടുകാരും സുഹൃത്തുക്കളും. 33 അംഗ സംഘത്തോടൊപ്പം കഴിഞ്ഞദിവസം അബൂബുദാബിയിലേക്ക് തിരിച്ച ഇവര്‍ പരിപാടി കഴിഞ്ഞതിന് പിറ്റേന്ന് നാട്ടിലേക്ക് മടങ്ങും.

Keywords : Abudhabi, Gulf, Kasaragod, Uliyathaduka, Mappilapatt, Navas, Final, Program, Kasargod Vartha, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.