city-gold-ad-for-blogger

മഅ്ദനിയുടെ വിചാരണ വേഗം പൂര്‍ത്തിയാക്കാനുള്ള സുപ്രീം കോടതി വിധി സ്വാഗതാര്‍ഹം: പി.സി.എഫ് കുവൈത്ത്

കുവൈത്ത്: (www.kasargodvartha.com 16.11.2014) ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാനും അതുവരെ അബ്ദുല്‍ നാസിര്‍ മഅ്ദനിക്ക് അനുവദിച്ച ജാമ്യം നീട്ടി നല്‍കാനുമുള്ള സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് പി.സി.എഫ് കുവൈത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു.

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സമര്‍പിച്ച മുപ്പത് പേജുള്ള എതിര്‍ സത്യവാങ് മൂലത്തിലെ പൊള്ളയായ ആരോപണങ്ങള്‍ തള്ളിയാണ് സുപ്രീം കോടതി ജാമ്യം സ്ഥിരപ്പെടുത്തിയിരിക്കുന്നത്. മഅ്ദനി ഗുരുതരമായ രോഗങ്ങളില്ലാതെ ആശുപത്രിയില്‍ തുടരുകയാണെന്നും ജാമ്യത്തിലിരുന്നു കൊണ്ട് സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും ഇതിനായി തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തുന്നുവെന്നുമുള്ള പതിവ് ആരോപണങ്ങള്‍ തള്ളിയാണ് സുപ്രീം കോടതി മഅ്ദനിക്ക് സ്ഥിര ജാമ്യം നല്‍കിയിരിക്കുന്നതെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.

സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നീതിയുടെ വിജയമാണെന്നും തടവില്‍ കഴിയുന്ന മുഴുവന്‍ നിരപരാധികള്‍ക്കും മോചനപ്രതീക്ഷ നല്‍കുന്നതുമാണ്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിചാരണ പെട്ടെന്ന് തീര്‍ക്കുന്നതിനുള്ള നടപടികള്‍ കര്‍ണാടക സര്‍ക്കാര്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ അഹമദ് കീരിത്തോട് അധ്യക്ഷത വഹിച്ചു. അന്‍സാര്‍ കുളത്തുപുഴ, ഷുക്കൂര്‍ അഹമ്മദ് കിളിയന്തിരിക്കാല്‍, ഹുമയൂണ്‍ അറക്കല്‍, ബഷീര്‍ കക്കോടി എന്നിവര്‍ സംസാരിച്ചു. സലീം തിരൂര്‍ സ്വാഗതവും റഹീം ആരിക്കാടി നന്ദിയും പറഞ്ഞു.
മഅ്ദനിയുടെ വിചാരണ വേഗം പൂര്‍ത്തിയാക്കാനുള്ള സുപ്രീം കോടതി വിധി സ്വാഗതാര്‍ഹം: പി.സി.എഫ് കുവൈത്ത്
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia