എം.എ. ഉസ്താദിന്റെ ജീവിതം സമൂഹത്തിന് ഉത്തമ മാതൃക: യഹ്‌യ തളങ്കര
Mar 14, 2015, 13:13 IST
നൂറുല്‍ ഉലമയെ അനുസ്മരിച്ച് സഅദിയ്യ പൂര്‍വ വിദ്യാര്‍ത്ഥി സംഘം
ദുബൈ: (www.kasargodvartha.com 14/03/2015) നൂറുല്‍ ഉലമാ എം.എ ഉസ്താദിന്റെ ജീവിതം സമൂഹത്തിന് ഉത്തമ മാതൃകയും സന്ദേശവുമാണെ് കെ.എം.സി.സി നേതാവും വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാനുമായ ഹാജി യഹ്‌യ തളങ്കര പറഞ്ഞു. മദ്രസാ വിദ്യാഭ്യാസ രംഗത്തും സഅദിയ്യ സ്ഥാപനങ്ങളുടെ വളര്‍ചയിലും ഉസ്താദിന്റെ സേവനം നിസ്തൂലവും ആരാലും അവഗണിക്കപ്പെടാനാവാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു.
സഅദിയ്യ യതീംഖാന പൂര്‍വ വിദ്യാര്‍ത്ഥികള്‍ ദുബൈ സഅദിയ്യ ഇന്ത്യന്‍ സെന്ററില്‍ സംഘടിപ്പിച്ച നൂറുല്‍ ഉലമാ എം.എ. ഉസ്താദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒസാസോ പ്രസിഡണ്ട് അക്ബര്‍ അലി മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. ഒസാസോയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സഅദിയ്യയില്‍ പഠിക്കുന്ന അനാഥ അഗതികളെ ദത്തെടുക്കുന്ന എം.എ. ഉസ്താദ് ജീവ കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
പദ്ധതിയുടെ ഭാഗമായി അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 100 വിദ്യാര്‍ത്ഥികളെ ദത്തെടുക്കുന്ന പദ്ധതിക്ക് തുടക്കമായി. ഹാജി യഹ്‌യ സാഹിബിനുള്ള ഒസാസോയുടെ ഉപഹാരം അദ്ദേഹം തന്നെ രചിച്ച എം.എ. ഉസ്താദിനെ കുറിച്ചുള്ള കവിത ആലേഖനം ചെയ്ത ഫലകം ദുബൈ സഅദിയ്യ സെക്രട്ടറി കരീം ഹാജി കൈമാറി.
കെ.കെ.എം. സഅദി മണ്ണാര്‍ക്കാട് അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് ഫാസില്‍ സഅദി കരുവന്തരുത്തി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. കരീം ഹാജി തളങ്കര, താജുദ്ധീന്‍ ഉദുമ, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, അമീര്‍ ഹസ്സന്‍, യഹ്‌യ സഅദി പടിക്കല്‍, ശിഹാബുദ്ദീന്‍ പരപ്പ, കരീം ഇരിയ, എന്നിവര്‍ എം.എ. ഉസ്താദിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചു. റഫീഖ് ആലംപാടി (ഒമാന്‍) ഒസാസോയുടെ പ്രവര്‍ത്തനങ്ങള്‍ സദസിനു പരിചയപ്പെടുത്തി. അലി. ടി.എ. സ്വാഗതവും അസീസ് കണ്ണൂര്‍ നന്ദിയും പറഞ്ഞു.
സംഗമത്തിനു മുന്നോടിയായി ചേര്‍ന്ന ഒസാസോ പ്രവര്‍ത്തക സമിതി യോഗത്തില്‍ എം.എ ഉസ്താദ് ജീവകാരുണ്യ പദ്ധതിയുടെ നടത്തിപ്പിനായി അബ്ദുല്‍ ഗഫാര്‍ സഅദിയുടെ നേതൃത്വത്തില്‍ സലാം ടി.എ. ചെയര്‍മാനും ഫാറൂഖ് ഹുസൈന്‍, ഉമര്‍ മങ്കര (കണ്‍വീനര്‍മാര്‍) എന്നിവരടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Keywords : Kasaragod, Kerala, Noorul-Ulama-M.A.Abdul-Khader-Musliyar, Gulf, Yahya-Thalangara, Remembrance.