city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദുബൈ ഹോള്‍സെയില്‍ സിറ്റിയുടെ വികസനത്തില്‍ പങ്കാളിയായി ലുലു ഗ്രൂപ് ,സെന്‍ട്രല്‍ ലോജിസ്റ്റിക് ഹബ്ബില്‍ 30 കോടി ദിര്‍ഹം മുതല്‍മുടക്കും

ദുബൈ: (www.kasargodvartha.com 22/03/2018) ദുബൈ ഹോള്‍സെയില്‍ സിറ്റിയുടെ വികസനത്തില്‍ പങ്കാളിയായി പ്രമുഖ വ്യവസായ ഗ്രൂപ്പായ ലുലുവും. ജബല്‍ അലിയില്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് ഹോള്‍സെയില്‍ സിറ്റി. പങ്കാളികളാകുന്നതിന്റെ ഭാഗമായി ലുലുഗ്രൂപ്പ് സെന്‍ട്രല്‍ ലോജിസ്റ്റിക് ഹബ്ബില്‍ 30 കോടി ദിര്‍ഹം മുതല്‍മുടക്കും. ഇതുസംബന്ധിച്ച കരാറില്‍ ദുബായ് ഹോള്‍സെയില്‍ സിറ്റി സി.ഇ.ഒ. അബ്ദുള്ള ബെല്‍ ഹൂലും ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും ഒപ്പുവെച്ചു. ചടങ്ങില്‍ ദുബായ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സി.എ.ഒ. സൗദ് അബു അല്‍ ഷവരേബ്, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം.എ.സലീം എന്നിവരുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

13 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ 30 മാസം കൊണ്ട് ലുലു ഗ്രൂപ്പിന്റെ ലോജിസ്റ്റിക് ഹബ്ബ് പൂര്‍ത്തിയാവും. പണി പൂര്‍ത്തിയാകുന്നതോടെ ഏറ്റവുംമികച്ച വിതരണ ശൃംഖല ഇവിടെ ഉണ്ടാകും.

ദുബൈ ഹോള്‍സെയില്‍ സിറ്റിയുടെ വികസനത്തില്‍ പങ്കാളിയായി ലുലു ഗ്രൂപ് ,സെന്‍ട്രല്‍ ലോജിസ്റ്റിക് ഹബ്ബില്‍ 30 കോടി ദിര്‍ഹം മുതല്‍മുടക്കും

ലോകോത്തര അടിസ്ഥാന സൗകര്യമാണ് ഹോള്‍സെയില്‍ സിറ്റിയില്‍ ഒരുങ്ങുന്നത്. ഭക്ഷ്യോത്പന്ന വാണിജ്യത്തിനു ഏറ്റവും അനുയോജ്യമായ കേന്ദ്രമായിരിക്കും ഹോള്‍സെയില്‍ സിറ്റി. വാണിജ്യരംഗത്തെ പ്രാദേശികവും അന്താരാഷ്ട്രവുമായ ഗതിവിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കഴിയുന്ന കേന്ദ്രമായിരിക്കുമിത്. വ്യവസായ ഉദ്യാനം, ഭക്ഷ്യ ഉദ്യാനം എന്നിങ്ങനെ സിറ്റിയെ വിഭജിച്ചിട്ടുണ്ട്.

സെന്‍ട്രല്‍ ലോജിസ്റ്റിക്ക് ഹബ്ബില്‍ ലുലു മുതല്‍മുടക്കുന്നതോടുകൂടി യു.എ.ഇ. ചില്ലറവില്‍പ്പന മേഖലയുടെ വാര്‍ഷിക വളര്‍ച്ചയില്‍ 4.9 ശതമാനത്തിന്റെ കുതിപ്പുണ്ടാകും. 2021- ഓടെ 7100 കോടി ഡോളറിന്റെ മൂല്യം രേഖപ്പെടുത്തും.ലുലുവിന്റെ മുന്നോട്ടുള്ള പ്രയാണത്തിലും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിലും ഹോള്‍സെയില്‍ സിറ്റി പ്രധാന പങ്കുവഹിക്കുമെന്ന് ചെയര്‍മാന്‍ എം.എ. യൂസുഫലി പറഞ്ഞു.

മൊത്തക്കച്ചവടക്കാര്‍ക്കു വേണ്ടി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വിഭാവനം ചെയ്ത പദ്ധതിയാണ് ഹോള്‍സെയില്‍ സിറ്റി. 5.5 കോടി ചതുരശ്രയടി വിസ്തൃതിയിലാണ് പദ്ധതി. 3000 കോടി ദിര്‍ഹം ചെലവില്‍ പത്തുവര്‍ഷം കൊണ്ടാണ് പദ്ധതി പൂര്‍ത്തീകരിക്കുക. ഓരോ രാജ്യത്തിനും ഇവിടെ പ്രത്യേകം പവലിയനുകളുണ്ടാകും. ഇതിനകം ഭക്ഷ്യോദ്യാനവും മറ്റു അടിസ്ഥാന സൗകര്യങ്ങളും സെന്‍ട്രല്‍ സിറ്റിയില്‍ തയ്യാറായിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Dubai, Gulf, Top-Headlines, Business, Lulu group, Central city, Lulu to set up logistics hub at Dubai Wholesale City

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia