'ലക്കി സ്റ്റാര്‍ കീഴൂര്‍ ജീവകാരുണ്യ രംഗത്ത് എന്നും മാതൃക'
Sep 27, 2015, 09:03 IST
ദുബൈ: (www.kasargodvartha.com 27/09/2015) സാമൂഹിക സാംസ്‌കാരിക കാരുണ്യ രംഗത്ത് എന്നും മികച്ച മാതൃകയാണ് ലക്കി സ്റ്റാര്‍ കീഴൂര്‍ എന്ന് റസാഖ് കല്ലട്ര പറഞ്ഞു. തുടര്‍ന്നും ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കണമെന്നും വിദ്യാഭ്യാസ മേഖലകളിലും സഹായ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലക്കി സ്റ്റാര്‍ യു.എ.ഇ മെമ്പര്‍മാര്‍ ദുബൈ ദൈറ റാഫി ഹോട്ടലില്‍ പുതുതായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടിയുള്ള യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലബ് പ്രസിഡണ്ട് സുലൈമാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സമീര്‍ ജീക്കോം സ്വാഗതം പറഞ്ഞു.
തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ക്ലബ് ഗള്‍ഫ് കമ്മിറ്റി യു.എ.ഇ. കേന്ദ്രീകരിച്ച് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയും കമ്മിറ്റിക്ക് രൂപം നല്‍കുകയും ചെയ്തു. മുഹമ്മദ് അബ്ദുല്ലയെ ചെയര്‍മാനും മൊയ്തീന്‍ കല്ലട്രയെ കണ്‍വീനറും ഖാദര്‍ എം.എച്ചിനെ ട്രഷറര്‍ ആയും തെരെഞ്ഞെടുത്തു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കഴിവുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കാനും തീരുമാനമായി.
വിദ്യാര്‍ത്ഥികളുടെ സ്‌പോണ്‍സര്‍ഷിപ്പ് സെഹ് മത്ത് ഏറ്റെടുത്തു. യോഗത്തില്‍ ആസിഫ് പടിഞ്ഞാര്‍, അസീസ് എം.കെ, അബ്ദുര്‍ റഹ്മാന്‍, സെഹ് മത്ത്, മൊയ്തീന്‍ കല്ലട്ര, റഫീഖ് കെ.എസ്. എന്നിവര്‍ സംസാരിച്ചു.

Keywords: Dubai, Gulf, Lucky star Kizhur, Razak Kallatra, Lucky star Kizhur meeting.