city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മനുഷ്യ മനസ്സുകളെ കോര്‍ത്തിണക്കുന്ന സാഹിത്യ സൃഷ്ടികള്‍ പ്രോത്സാഹിപ്പിക്കപ്പെടണം: യഹ്യ തളങ്കര

ദുബൈ: (www.kasargodvartha.com 05.01.2021) സാമൂഹ്യ മാധ്യമങ്ങളുടെ കടന്നുകയറ്റത്തില്‍ എല്ലാ മേഖലകളിലും എന്ന പോലെ സാഹിത്യ രംഗവും വെറുപ്പിന്റെയും വിദ്വേഷങ്ങളുടെയും മതില്‍ക്കെട്ടുകള്‍ നിര്‍മിക്കപ്പെടുന്ന പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നത് വര്‍ധിച്ചുവരുന്ന പ്രവണത ആശങ്കാജനകമാണെന്ന് യു എ ഇ കെ എം സി സി ഉപദേശക സമിതി ഉപാധ്യക്ഷന്‍ യഹ് യ തളങ്കര അഭിപ്രായപ്പെട്ടു. മഞ്ചേശ്വരം മുന്‍ എം എല്‍ എയും മുസ്ലിം ലീഗ് നേതാവുമായിരുന്ന പി ബി അബ്ദുര്‍ റസാഖിന്റെ രണ്ടാം അനുസ്മരണ ദിനത്തോടനുബന്ധിച്ച് ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം

കമ്മിറ്റി സംഘടിപ്പിച്ച ജില്ലാതല സാഹിത്യ രചനാ മത്സരങ്ങളിലെ വിജയികള്‍ക്ക് ഏര്‍പ്പെടുത്തിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
                                                       
മനുഷ്യ മനസ്സുകളെ കോര്‍ത്തിണക്കുന്ന സാഹിത്യ സൃഷ്ടികള്‍ പ്രോത്സാഹിപ്പിക്കപ്പെടണം: യഹ്യ തളങ്കര


സ്‌നേഹത്തിന്റെയും നന്മയുടെയും സന്ദേശങ്ങളുള്‍കൊള്ളുന്ന സാഹിത്യ സൃഷ്ടികള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുക വഴി മനുഷ്യമനസ്സുകളെ കോര്‍ത്തിണക്കാന്‍ സാധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


ഓണ്‍ലൈനില്‍ നടത്തിയ കാസര്‍കോട് ജില്ലാതല അന്താരാഷ്ട്ര കവിതാ രചനാ മത്സരത്തില്‍ സാറ ഉബൈദ് ഒന്നാം സ്ഥാനവും ശാകിര്‍ ഹുസൈന്‍ കാഞ്ഞങ്ങാട് രണ്ടാം സ്ഥാനവും മുനീര്‍ ഉറുമി, സുഹൈല്‍ മാടാപ്പുറം എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. പ്രബന്ധ രചനാ മത്സരത്തില്‍ ശാകിര്‍ ഹുസൈന്‍ കാഞ്ഞങ്ങാട് (ഒന്നാം സ്ഥാനം) മുഹമ്മദ് സഈദ് അംഗഡിമുഗര്‍ (രണ്ടാം സ്ഥാനം) സാഹില്‍ ആരിക്കാടി, അബ്ദുസ്വമദ് യു എ ഊജംപാടി (മൂന്നാം സ്ഥാനം) എന്നിവരാണ് വിജയികളായത്.

ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അയ്യൂബ് ഉറുമി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി എ മൂസ, ദുബൈ കെ എം സി സി ഓര്‍ഗനൈസിംഗ് സെക്രടറി ഹംസ തൊട്ടിയില്‍, എം അബ്ബാസ്, എ കെ എം അശ്‌റഫ്, അശ്‌റഫ് കര്‍ള, ഹനീഫ് കല്‍മാട്ട, റാഫി പള്ളിപ്പുറം, ഹസൈനാര്‍ തോട്ടുംഭാഗം, സലിം സന, സിദ്ദീഖ് ചൗക്കി, ഉബൈദ് കല്ലങ്കൈ, റൗഫ് കെ ജി എന്‍, സുഹൈല്‍ കോപ്പ, അബ്ദുല്‍ റഹ്മാന്‍ മള്ളങ്കൈ, സഫ്‌വാന്‍ അണങ്കൂര്‍, സര്‍ഫ്രാസ് പട്ടേല്‍, ഹനീഫ് കട്ടക്കാല്‍, ഇബ്രാഹിം മഞ്ചേശ്വര്‍, ശംസു കുബണൂര്‍, സലിം പൊസോട്ട്, ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു. അശ്‌റഫ് ബായാര്‍ സ്വാഗതവും അലി സാഗ് നന്ദിയും പറഞ്ഞു.

Keywords:  Dubai, Dubai-KMCC, Kasaragod, News, Kerala, Gulf, Yahya-Thalangara, Literary works that connect human minds should be encouraged: Yahya Thalangara.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia