പത്താംതരം തുല്യതാ പരീക്ഷ: സാക്ഷരതാ മിഷന്‍ അധികൃതര്‍ യു.എ.ഇയിലെത്തും
Mar 15, 2013, 19:06 IST
ദുബൈ: പത്താം തരംതുല്യതാ പരീക്ഷയുടെ ഏഴാം ബാച്ച് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരള സാക്ഷരതാ മിഷന്‍ അധികൃതര്‍ അടുത്ത മാസം യു.എ.ഇയിലെത്തുമെന്ന് മിഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ സലിം കുരുവമ്പലം അറിയിച്ചു. അധ്യാപകരെയും പഠിതാക്കളെയും നേരിട്ട് കണ്ട് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും.
രണ്ട് മാസം മുമ്പ് യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ മിഷന്‍ അധികൃതര്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇത് സംബന്ധിച്ച പഠന റിപോര്‍ട്ട് കേരള സര്‍ക്കാരിന് സമര്‍പിച്ചിട്ടുണ്ട്. പഠന സാമഗ്രികള്‍ വിതരണം ചെയ്ത് ക്ലാസുകള്‍ ആരംഭിക്കും. പത്താം തരം തുല്യതാ പരീക്ഷക്ക് എല്ലാ കോണുകളില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സലിം പറഞ്ഞു. കുറഞ്ഞ കാലത്തിനകം തന്നെ ഈ പദ്ധതി വന്‍ വിജയമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയിലും ഖത്തറിലും ഇതിനകം പാഠ പുസ്തകങ്ങള്‍ വിതരണം ചെയ്ത് ക്ലാസുകള്‍ തുടങ്ങി. കെ.എം.സി.സി അടക്കമുള്ള വിവിധ സംഘടനകള്‍ മുഖേനയാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്.
ദുബൈ കെ.എം.സി.സി, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, റാസല്‍ഖൈമ കേരള സമാജം, അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ എന്നിവ വഴി രജിസ്റ്റര്‍ ചെയ്ത പഠിതാക്കള്‍ക്കുള്ള ക്ലാസുകള്‍ നടന്നു വരുന്നു. കേരള പഠിതാക്കള്‍ക്കുള്ളതിനെക്കാള്‍ സൗകര്യം ഗള്‍ഫ് രാജ്യങ്ങളിലാണ് ഉള്ളത്.
ദുബൈ കെ.എം.സി.സിയില്‍ 103 പഠിതാക്കളുണ്ട്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നാല്, റാസല്‍ഖൈമ കേരള സമാജം രണ്ട്, അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ 52 ഉം കുട്ടികളും പഠിതാക്കാളും ഉണ്ട്. ദുബൈ കെ.എം.സി.സിയില്‍ അധ്യാപക ബാങ്ക് രൂപവല്‍ക്കരിച്ചിട്ടുണ്ട്. ഇതില്‍ 27 പേരാണുള്ളത്. കെ.എം.സി.സി, ഫോസ, പി.എസ്.എം.ഒ അലൂംനി എന്നിവ മുഖേനയാണ് ഈ വിദഗ്ധരെ അധ്യാപകരായി തെരഞ്ഞെടുത്തത്. ഫാറൂഖ്, പി.എസ്.എം.ഒ തുടങ്ങിയ കോളജുകളില്‍ പ്രൊഫസറായവരും എം.എഡ് വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണിവര്‍.
ദുബൈയിലെ പഠിതാക്കളെ ദുബൈ കെ.എം.സി.സിയില്‍ വെച്ച് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഗള്‍ഫിലെ ആദ്യ സംരംഭമെന്ന നിലയിലായിരുന്നു ഇത്. അടുത്തിടെ സി.മമ്മൂട്ടി എം.എല്‍.എ പാഠ പുസ്തക വിതരണം ദുബൈയില്‍ നിര്‍വഹിച്ചിരുന്നു. വെള്ളിയാഴ്ചകളില്‍ രാവിലെ എട്ടു മുതല്‍ 12 വരെയാണ് ദുബൈയില്‍ ക്ലാസുകള്‍ നടക്കുന്നത്.
Keywords: Saleem Karuvambalam, Dubai, KMCC, Kerala saksharatha mission, Visit, Gulf, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News