city-gold-ad-for-blogger

പതിവു തെറ്റിയില്ല: കേന്ദ്ര ഭക്ഷ്യ മന്ത്രി അജ്‌മാന്‍ മത്സ്യ മാര്‍ക്കറ്റിലുമെത്തി

അജ്‌മാന്‍: ലോകത്ത് എവിടെ പോയാലും അവിടങ്ങളിലെ മത്സ്യമാര്‍ക്കറ്റും കടലോരവുമൊക്കെ സന്ദര്‍ശിക്കുന്നത് കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പ്രൊഫ. കെ.വി.തോമസിന്റെ പതിവു രീതികളാണ്. എറണാകുളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ ദശവാര്‍ഷികാഘോഷ സമാപന പരിപാടിയില്‍ സംബന്ധിക്കാന്‍ അദ്ദേഹം യു.എ.ഇയിലെത്തിയത്. സഹധര്‍മ്മിണി ശ്യേളിയും, നോര്‍ക്ക റൂട്ട്‌സ് ഡയരക്ടര്‍ ഇസ്മായില്‍ റാവുത്തറും കൂടെയുണ്ടായിരുന്നു.

കടലില്‍ നിന്നും പിടിച്ചെത്തുന്ന മത്സ്യം ബോട്ടില്‍ മത്സ്യ മാര്‍ക്കറ്റിന്റെ പിന്നില്‍ കൊണ്ടുവന്ന് നിരത്തുന്നതും പിടക്കുന്ന മത്സ്യങ്ങള്‍ അവിടെ നിന്ന് ലേലം ചെയ്ത് മാര്‍ക്കറ്റിലെ വില്പനക്കാര്‍ വാങ്ങുന്നതും കൗതുകത്തോടെ മന്ത്രി നോക്കി നിന്നു.
പതിവു തെറ്റിയില്ല: കേന്ദ്ര ഭക്ഷ്യ മന്ത്രി അജ്‌മാന്‍ മത്സ്യ മാര്‍ക്കറ്റിലുമെത്തി

അതിനിടയില്‍ മത്സ്യ വില്പനക്കാരായ ജോലിക്കാര്‍ ഓരോരുത്തരായി വന്നു മന്ത്രിക്ക് കൈ കൊടുക്കാനുള്ള തിരക്കായിരുന്നു. മത്സ്യ ബന്ധന, വിപണന രീതികളെക്കുറിച്ചും മറ്റും മന്ത്രി ചോദിച്ചറിഞ്ഞു. ഗള്‍ഫ് മോഡല്‍ മത്സ്യ മാര്‍ക്കറ്റുകള്‍ക്ക് നാട്ടിലുമിപ്പോള്‍ തുടക്കം കുറിച്ചിട്ടുണ്‌ടെന്നും ഭാവിയില്‍ ഇത്തരം മത്സ്യ മാര്‍ക്കറ്റുകള്‍ നാട്ടിലും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പതിവു തെറ്റിയില്ല: കേന്ദ്ര ഭക്ഷ്യ മന്ത്രി അജ്‌മാന്‍ മത്സ്യ മാര്‍ക്കറ്റിലുമെത്തി


പതിവു തെറ്റിയില്ല: കേന്ദ്ര ഭക്ഷ്യ മന്ത്രി അജ്‌മാന്‍ മത്സ്യ മാര്‍ക്കറ്റിലുമെത്തി
Photo: KVA Shukkur

Keywords: Ajman, Gulf, Fish, Market, Minister, K.V Thomas, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia