പതിവു തെറ്റിയില്ല: കേന്ദ്ര ഭക്ഷ്യ മന്ത്രി അജ്‌മാന്‍ മത്സ്യ മാര്‍ക്കറ്റിലുമെത്തി
Nov 12, 2013, 12:32 IST
അജ്‌മാന്‍: ലോകത്ത് എവിടെ പോയാലും അവിടങ്ങളിലെ മത്സ്യമാര്‍ക്കറ്റും കടലോരവുമൊക്കെ സന്ദര്‍ശിക്കുന്നത് കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പ്രൊഫ. കെ.വി.തോമസിന്റെ പതിവു രീതികളാണ്. എറണാകുളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ ദശവാര്‍ഷികാഘോഷ സമാപന പരിപാടിയില്‍ സംബന്ധിക്കാന്‍ അദ്ദേഹം യു.എ.ഇയിലെത്തിയത്. സഹധര്‍മ്മിണി ശ്യേളിയും, നോര്‍ക്ക റൂട്ട്‌സ് ഡയരക്ടര്‍ ഇസ്മായില്‍ റാവുത്തറും കൂടെയുണ്ടായിരുന്നു.
കടലില്‍ നിന്നും പിടിച്ചെത്തുന്ന മത്സ്യം ബോട്ടില്‍ മത്സ്യ മാര്‍ക്കറ്റിന്റെ പിന്നില്‍ കൊണ്ടുവന്ന് നിരത്തുന്നതും പിടക്കുന്ന മത്സ്യങ്ങള്‍ അവിടെ നിന്ന് ലേലം ചെയ്ത് മാര്‍ക്കറ്റിലെ വില്പനക്കാര്‍ വാങ്ങുന്നതും കൗതുകത്തോടെ മന്ത്രി നോക്കി നിന്നു.
അതിനിടയില്‍ മത്സ്യ വില്പനക്കാരായ ജോലിക്കാര്‍ ഓരോരുത്തരായി വന്നു മന്ത്രിക്ക് കൈ കൊടുക്കാനുള്ള തിരക്കായിരുന്നു. മത്സ്യ ബന്ധന, വിപണന രീതികളെക്കുറിച്ചും മറ്റും മന്ത്രി ചോദിച്ചറിഞ്ഞു. ഗള്‍ഫ് മോഡല്‍ മത്സ്യ മാര്‍ക്കറ്റുകള്‍ക്ക് നാട്ടിലുമിപ്പോള്‍ തുടക്കം കുറിച്ചിട്ടുണ്‌ടെന്നും ഭാവിയില്‍ ഇത്തരം മത്സ്യ മാര്‍ക്കറ്റുകള്‍ നാട്ടിലും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Photo: KVA Shukkur
കടലില്‍ നിന്നും പിടിച്ചെത്തുന്ന മത്സ്യം ബോട്ടില്‍ മത്സ്യ മാര്‍ക്കറ്റിന്റെ പിന്നില്‍ കൊണ്ടുവന്ന് നിരത്തുന്നതും പിടക്കുന്ന മത്സ്യങ്ങള്‍ അവിടെ നിന്ന് ലേലം ചെയ്ത് മാര്‍ക്കറ്റിലെ വില്പനക്കാര്‍ വാങ്ങുന്നതും കൗതുകത്തോടെ മന്ത്രി നോക്കി നിന്നു.
Photo: KVA Shukkur
Keywords: Ajman, Gulf, Fish, Market, Minister, K.V Thomas, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752