Accident | കുവൈതില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം, ഒരാള്‍ക്ക് പരിക്ക്
Oct 9, 2022, 12:55 IST
കുവൈത് സിറ്റി: (www.kasargodvartha.com) കുവൈതില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു യുവതിക്ക് ദാരുണാന്ത്യം. അപകടത്തില്‍ മറ്റൊരു യുവതിക്ക് പരിക്കേറ്റതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ഫഹാഹീല്‍ റോഡില്‍ സാല്‍വയ്ക്ക് എതിര്‍വശത്തായിരുന്നു അപകടം.
യുവതി ഓടിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. അതേസമയം അപകട കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മരിച്ച യുവതി കുവൈത് സ്വദേശിയാണെന്നാണ് റിപോര്‍ടുകള്‍. അല്‍ ബിദാ സെന്ററില്‍ നിന്നുള്ള അഗ്‌നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Keywords: Kuwait City, Kuwait, News, Gulf, World, Top-Headlines, Accident, Death, Injured, Kuwaiti woman dies in road accident.