Arrested | ആരാധനാലയത്തിന് മുന്നില്‍ നിര്‍ത്തിയിട്ട കാറിന്റെ ജനാലച്ചില്ലകള്‍ തകര്‍ത്ത് മോഷണം നടത്തിയെന്ന് കേസ്; യുവാവ് അറസ്റ്റില്‍
കുവൈത് സിറ്റി: (www.kasargodvartha.com) ആരാധനാലയത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ജനാലച്ചില്ലകള്‍ തകര്‍ത്ത് മോഷണം നടത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കുവൈത് പൗരനായ 33 കാരനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം അബ്ദുല്ല അല്‍ മുബാറക് ഏരിയയിലെ അല്‍ മുവാസിരി പള്ളിയ്ക്ക് സമീപത്ത് നിന്നാണ് ഫര്‍വാനിയയിലെ ഡിറ്റക്ടീവ് സംഘം ഇയാളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രതിയെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പള്ളിയില്‍ കയറുന്ന വിശ്വാസികള്‍ പ്രാര്‍ഥനയില്‍ മുഴുകുമ്പോള്‍ കാറുകളില്‍ നിന്ന് മോഷണം നടത്തുന്നതായിരുന്നു ഇയാളുടെ രീതി. പലയിടങ്ങളില്‍ നിന്നായി 40 ല്‍ അധികം കാറുകളില്‍ നിന്ന് മോഷണം നടത്തിയതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഫര്‍വാനിയ, ഹവല്ലി ഗവര്‍ണറേറ്റുകളിലായിരുന്നു പ്രധാനമായും മോഷണം നടത്തിയിരുന്നത്. പ്രത്യേകതരം കൈ മഴു ഉപയോഗിച്ചാണ് ഇയാള്‍ വാഹനങ്ങളുടെ ഗ്ലാസ് പൊട്ടിച്ചിരുന്നത്.
മോഷണത്തിന് ഉപയോഗിച്ചിരുന്ന സാധനങ്ങളും വാഹനങ്ങളില്‍ നിന്ന് മോഷ്ടിച്ച പണത്തിന്റെ ഒരു ഭാഗവും ഇയാളില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. മയക്ക് മരുന്നിന് അടിമയായ പ്രതി നേരത്തെയും ക്രിമിനല്‍ കേസുകളില്‍ ഉള്‍പെട്ടിരുന്നു. നേരത്തെ ഒരു കേസില്‍ ശിക്ഷക്കപ്പെട്ട് ജയിലിലായിരുന്ന ഇയാള്‍ ഒരു മാസം മുമ്പാണ് പുറത്തിറങ്ങിയത്. തുടര്‍ നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Keywords: news,World,international,Car,Vehicles,Theft,case,Accuse,Police,Gulf,kuwait,kuwait City,Top-Headlines, Kuwaiti carjacker arrested for stealing worshipers vehicles