city-gold-ad-for-blogger

കോവിഡ് 19; ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്

കുവൈത്ത് സിറ്റി: (www.kasargodvartha.com 24.04.2021) ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള എല്ലാ വിമാനങ്ങള്‍ക്കും വിലക്ക് തുടരുമെന്നും അറിയിച്ചു.


ഇന്ത്യ ഉള്‍പ്പെടെ 34 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരത്തെ തന്നെ കുവൈത്തില്‍ യാത്രാ വിലക്കുണ്ടായിരുന്നു. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ഗാര്‍ഹിക തൊഴിലാളികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. വന്ദേ ഭാരത് വിമാനങ്ങളുടെ മടക്കയാത്രയില്‍ ഇവര്‍ക്ക് കുവൈത്തിലേക്ക് വരാന്‍ സാധിച്ചിരുന്നു. എന്നാല്‍ പുതിയ തീരുമാനത്തോടെ ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണിപ്പോള്‍.

കോവിഡ് 19; ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്


Keywords: 
Kuwait City, News, Gulf, World, Top-Headlines, Ban, COVID-19, Kuwait suspends commercial flights from India till further notice

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia