Holiday | നബി ദിനം; കുവൈതില്‍ ഒക്ടോബര്‍ 9ന് അവധി പ്രഖ്യാപിച്ചു
Sep 29, 2022, 08:05 IST
കുവൈത് സിറ്റി: (www.kasargodvartha.com) കുവൈതില്‍ നബി ദിനത്തോടനുബന്ധിച്ച് ഒക്ടോബര്‍ ഒമ്പത് ഞായറാഴ്ച അവധി പ്രഖ്യാപിച്ചു. കുവൈത് സിവില്‍ സര്‍വീസ് കമീഷനാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ എല്ലാ സര്‍കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒക്ടബോര്‍ ഒന്‍പതിന് അവധിയായിരിക്കുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു.
പ്രത്യേക തൊഴില്‍ സ്വാഭാവത്തിലുള്ള സ്ഥാപനങ്ങള്‍ക്ക്, പൊതുജന താത്പര്യം കണക്കിലെടുത്ത്, അവരുടെ അവധി സംബന്ധിച്ച തീരുമാനമെടുക്കാം. അവധിക്ക് ശേഷം സര്‍കാര്‍ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ പത്തിന് പ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.
Keywords: Kuwait City, Kuwait, News, Gulf, World, Top-Headlines, Holiday, Kuwait: Sunday Oct. 9 public holiday for Prophet's Birthday.