കുവൈത്ത് ആര്‍.എസ്.സി ഭാരവാഹികള്‍
Feb 3, 2013, 18:52 IST
![]() |
| Mohammed Badusha |
![]() |
| Abdul Latheef Saqafi |
ഫെബ്രുവരി 13, 14, 15 തിയതികളില്‍ കുവൈത്തില്‍ നടക്കുന്ന ആര്‍.എസ്.സി ഗള്‍ഫ് സമ്മിറ്റോടെ ഈ വര്‍ഷത്തെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സമാപനമാകും. സാല്‍മിയ സുന്നി സെന്ററില്‍ നടന്ന പ്രതിനിധി സമ്മേളനം അബ്ദുല്‍ ലതീഫ് സഖാഫിയുടെ അധ്യക്ഷതയില്‍ ഐ. സി. എഫ് സെക്രട്ടറി സി. ടി. അബ്ദുല്‍ ലതീഫ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍ പ്രവര്‍ത്തന റിപോര്‍ടും ശുഐബ് മുട്ടം സാമ്പത്തിക റിപോര്‍ടും സാദിഖ് കൊയിലാണ്ടി രിസാല റിപോര്‍ടും അവതരിപ്പിച്ചു. മിസ്അബ് വില്ല്യാപ്പള്ളി ക്ലാസെടുത്തു.
തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പിന് ആര്‍. എസ്. സി ഗള്‍ഫ് ചാപ്റ്റര്‍ ജന. കണ്‍വീനര്‍ അബ്ദുല്ല വടകര നേതൃത്വം നല്‍കി. പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളായി അബ്ദുല്‍ ലതീഫ് സഖാഫി (ചെയര്‍മാന്‍), മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍ (ജന. കണ്‍വീനര്‍), റഫീഖ് കൊച്ചനൂര്‍ (ഫിനാന്‍സ് കണ്‍വീനര്‍), മുഹമ്മദലി സഖാഫി പട്ടാമ്പി, ഹാരിസ് വി. യു. (വൈസ് ചെയര്‍മാന്‍മാര്‍), മിസ്അബ് വില്ല്യാപ്പള്ളി (കണ്‍വീനര്‍, ഓര്‍ഗനൈസേഷന്‍), ഷംനാദ് തിരുവനന്തപുരം (കണ്‍വീനര്‍, കള്‍ചറല്‍ കൗണ്‍സില്‍) സമീര്‍ മുസ്‌ല്യാര്‍ അനോടത്ത്(കണ്‍വീനര്‍, കെയര്‍ ആന്‍ഡ് ഷെയര്‍), സാദിഖ് കൊയിലാണ്ടി (കണ്‍വീനര്‍, രിസാല), അബൂബക്കര്‍ സിദ്ദീഖ് (കണ്‍വീനര്‍, വിസ്ഡം) എന്നിവരെ തിരഞ്ഞെടുത്തു.
ഐ. സി. എഫ് കുവൈത്ത് പ്രസിഡന്റ് അബ്ദുല്‍ ഹകീം ദാരിമി അനുഗ്രഹ പ്രഭാഷണം നടത്തി. ത്വാഹിര്‍ സഖാഫി, ശുഐബ് മുട്ടം ആശംസകള്‍ നേര്‍ന്നു. അബ്ദുല്ല വടകര, ഫസല്‍ തെന്നല, ശുഐബ് മുട്ടം എന്നിവര്‍ ചേര്‍ന്ന് രേഖകള്‍ പുതിയ ഭാരവാഹികള്‍ക്ക് കൈമാറി. സാദിഖ് കൊയിലാണ്ടി സ്വാഗതവും സമീര്‍ മുസ്ലിയാര് അനോടത്ത് നന്ദിയും പറഞ്ഞു.
Keywords: Kuwait, RSC, New office bearers, Elected, Gulf, Kasargod Vartha, Malayalam news, Kuwait RCS office bearers








