Arrested | 'ജോലിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ചു'; പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
കുവൈത് സിറ്റി: (www.kasargodvartha.com) ജോലിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ചെന്ന സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കുവൈതിലെ ഹവല്ലി ഗവര്‍ണറേറ്റിലെ പൊലീസ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. ഇയാളുടെ കൈവശം മയക്കുമരുന്നുകളും മറ്റ് ഉപകരണങ്ങളും കണ്ടെത്തിയതായും റിപോര്‍ടുണ്ട്.
അടുത്തിടെയായി ഇയാള്‍ പതിവായി ലീവ് എടുത്തതും ക്ഷീണിതനായി കാണപ്പെട്ടതുമാണ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് സംശയം ഉണ്ടാക്കിയത്. ജോലിസ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥന്‍ ലഹരിമരുന്ന് ഉപയോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പിടികൂടിയ വസ്തുക്കളും പ്രതിയെയും ലഹരിവിരുദ്ധ വിഭാഗത്തിന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.
Keywords: Kuwait City, news, Gulf, World, Top-Headlines, Kuwait: Policeman caught taking drugs on duty arrested.