15 കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പിന് അനുമതി നല്‍കി കുവൈത്ത് ആരോഗ്യമന്ത്രാലയം
കുവൈത്ത് സിറ്റി: (www.kasargodvartha.com 07.02.2021) 15 കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പിന് അനുമതി നല്‍കി കുവൈത്ത് ആരോഗ്യമന്ത്രാലയം. അഞ്ച് ആരോഗ്യ മേഖലകളിലെ മൂന്നുവീതം ഹെല്‍ത്ത് സെന്ററുകള്‍ക്കാണ് വാക്‌സിനേഷന് അനുമതി നല്‍കിയത്.
കാപിറ്റല്‍ ഹെല്‍ത്ത് റീജ്യന്‍: ഹമദ് അല്‍ ഹുമൈദി, ശൈഖ അല്‍ ഇസ്‌ദൈറവി, മുസാഇദ് ഹമദ് അല്‍ സാലിഹ്. ഹവല്ലി മേഖല: അബ്ദുറഹ്മാന്‍ അല്‍ സൈദ്, അല്‍ സിദ്ദീഖ്, സല്‍വ സ്‌പെഷലിസ്റ്റ് സെന്റര്‍. ഫര്‍വാനിയ മേഖല: മുതബ് ഉബൈദ് അല്‍ ഷല്ലാഹി, അല്‍ അര്‍ദിയ അല്‍ ഷമ്മാലി, ഖൈത്താന്‍ അല്‍ ജനൂബി. അഹ്മദി മേഖല: അല്‍ മസായീല്‍, സബാഹ് അല്‍ അഹ്മദ് ഹെല്‍ത്ത് സെന്റര്‍ 'ഇ', ഈസ്റ്റ് അല്‍ അഹ്മദി. ജഹ്‌റ മേഖല: അല്‍ നസീം, ജാബിര്‍ അല്‍ അഹ്മദ്, നഹ്ദ എന്നീ ഹെല്‍ത്ത് സെന്ററുകള്‍ക്കാണ് അനുമതി ലഭിച്ചത്.
ഇതില്‍ ജഹ്‌റ മേഖലയിലെ അല്‍ നസീം, അഹ്മദി മേഖലയിലെ അല്‍ മസായീല്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ച മുതല്‍ കുത്തിവെപ്പ് തുടങ്ങുമെന്നാണ് കരുതുന്നത്. മറ്റുള്ളയിടങ്ങളില്‍ ഘട്ടംഘട്ടമായി ആരംഭിക്കും.
Keywords: Kuwait, news, Gulf, World, Top-Headlines, health, COVID-19, Kuwait health ministry approves COVID-19 vaccinations in 15 centres