city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുവൈതില്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് തീപിടിച്ചു; ജീവനക്കാര്‍ക്ക് പരിക്ക്

കുവൈത് സിറ്റി: (www.kasargodvartha.com 18.10.2021) കുവൈതില്‍ മിനാ അല്‍ അഹ്മദി എണ്ണ ശുദ്ധീകരണ ശാലയ്ക്ക് തീപിടിച്ചു. അപകടത്തില്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. കുവൈത് നാഷണല്‍ പെട്രോളിയം കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം തീ നിയന്ത്രണ വിധേയമാക്കി. 

കുവൈതില്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് തീപിടിച്ചു; ജീവനക്കാര്‍ക്ക് പരിക്ക്

തിങ്കളാഴ്ച രാവിലെ റിഫൈനറിയിലെ അറ്റ്‌മോസ്‌റഫറിക് റെസിട്യൂ ഡീസള്‍ഫറൈസേന്‍ (എആര്‍ഡി) യൂണിറ്റുകളിലൊന്നിലാണ് തീപ്പിടുത്തമുണ്ടായത്. റിഫൈനറിയിലെ അഗ്‌നിശമന വിഭാഗം ഉടന്‍തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. പുകനിറഞ്ഞ് ചിലര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടുവെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷ ലഭ്യമാക്കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ആശങ്കാജനകമല്ലെന്നാണ് റിപോര്‍ടുകള്‍.

Keywords: Kuwait City, Kuwait, News, Gulf, World, Top-Headlines, Fire, Injured, Kuwait: Fire Breaks Out At Mina Al-Ahmadi Oil Refinery, Workers Injured

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia