Kuwait fire | കുവൈറ്റിലെ തീപിടുത്തം: തൃക്കരിപ്പൂർ സ്വദേശിക്ക് പരുക്കേറ്റത്, കെട്ടിടത്തിൽ നിന്നും ഊർന്നിറങ്ങാൻ ശ്രമിക്കുന്നതിനിടെ
ഇദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്.
തൃക്കരിപ്പൂർ: (KasargodVartha) കുവൈറ്റിലെ തീപിടുത്തമുണ്ടായ കെട്ടിടത്തിൽ നിന്നും രക്ഷപ്പെടാനായി പൈപ് വഴി ഊർന്നിറങ്ങുന്നതിനിടെ വീണ് തുടയെല്ല് പൊട്ടി തൃക്കരിപ്പൂർ സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു. ഒളവറയിലെ നളിനാക്ഷനാണ് പരുക്കേറ്റത്.
ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായുഇം. അപകടം സംഭവിച്ചതായും ബന്ധുക്കൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. കുവൈത് സമയം രാവിലെ ആറരയോടെയാണ് സംഭവം. ജോലിക്കു പോകാനായി ഒരുങ്ങുന്നതിനിടെയാണ് അപകട വിവരം നളിനാക്ഷൻ അറിഞ്ഞത്. ഇതോടെ മറ്റുള്ളവരെ വിവരമറിയിച്ച് ഉടനെ രക്ഷപ്പെടാനായി പൈപ് വഴി ഊർന്നിറങ്ങുന്നതിനിടെ പിടിവിട്ട് താഴേക്ക് പതിക്കുകയായിരുന്നു. പരുക്കേറ്റ ഇയാളെ ഉടൻ തന്നെ രക്ഷാപ്രവർത്തകർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയ്ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും സന്നദ്ധസംഘടകളുടെ നേതൃത്വത്തിൽ ചെയ്തു വരുന്നുണ്ട്. ഇദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്.