city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രായം ഇനി വിനയാകില്ല, 30 തികയാത്ത വിദേശികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കില്ലെന്ന ഉത്തരവ് കുവൈത്ത് റദ്ദാക്കി

കുവൈത്ത് സിറ്റി:(www.kasargodvartha.com 28/12/2017) വിദേശികള്‍ക്ക് ബിരുദമോ ഡിപ്ലോമയോ ഉണ്ടെങ്കിലും മുപ്പതു വയസാ തികയാതെ വര്‍ക്ക് പെര്‍മിറ്റ് നല്‍കില്ലെന്ന ഉത്തരവ് കുവൈത്ത് റദ്ദാക്കി. തൊഴില്‍ സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് അല്‍ സബീഹ് ആണ് ഇക്കാര്യം അറിയിച്ചത്. മുപത് തികയാത്തവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്ന കാര്യത്തില്‍ കൂടുതല്‍ പഠനം നടത്തേണ്ടതുണ്ട് അതിന് ശേഷം മാത്രം ഉത്തരവ് നടപ്പാക്കിയാല്‍ മതിയെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ് റദ്ദാക്കിയത്.

തൊഴില്‍ വിപണിയിലെ പ്രത്യാഘാതങ്ങള്‍ പരിഗണിച്ചാണ് തീവ്രപ്രായപരിധി നിര്‍ദ്ദേശം തത്കാലം നടപ്പാക്കേണ്ടെന്നു തീരുമാനിച്ചതെന്ന് തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രി ഹിന്ദ് അല്‍ സബീഹ് കൂട്ടിച്ചേര്‍ത്തു. ഡിപ്ലോമ, ബിരുദ പഠനത്തിന് ശേഷം നാട്ടില്‍ നിന്ന് മതിയായ തൊഴില്‍ പരിശീലനം ലഭിച്ചവരെ മാത്രം റിക്രൂട്ട് ചെയ്താല്‍ മതി എന്നായിരുന്നു തീരുമാനം.

പ്രായം ഇനി വിനയാകില്ല, 30 തികയാത്ത വിദേശികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കില്ലെന്ന ഉത്തരവ് കുവൈത്ത് റദ്ദാക്കി

എന്നാല്‍ ഈ തീരുമാനത്തെ ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും എതിര്‍ത്തിരുന്നു. 30 വയസ്സില്‍ താഴെയുള്ള പുതുതായി ബിരുദമെടുത്തവരെ നിയമിക്കുന്നതാണ് ലാഭകരമെന്നു ചൂണ്ടിക്കാട്ടി ചെറുകിട വ്യവസായ സൊസൈറ്റിയും രംഗത്തു വന്നിരുന്നു.

2018 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പറഞ്ഞിരുന്ന നിര്‍ദേശത്തിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി വിവിധ തലങ്ങളില്‍നിന്ന് പരാതി ഉയര്‍ന്നിരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ പഠനത്തിന് ശേഷം മാത്രം നടപ്പാക്കിയാല്‍ മതിയെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചത്.

സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മാന്‍ പവര്‍ അതോറിറ്റി ഫ്രഷ് ഗ്രാജുവേറ്റ്സിന് വര്‍ക് പെര്‍മിറ്റ് അനുവദിക്കുന്നത് വിലക്കി കൊണ്ടു കഴിഞ്ഞ മാസം ഉത്തരവ് പുറപ്പെടുവിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kuwait, Kuwait City, Gulf, Top-Headlines, Work permit, Digree, Diploma, Kuwait canceled order of does not give work permit  foreigners 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia