city-gold-ad-for-blogger

'കുരുക്ഷേത്ര മുളിയാര്‍' ഷാര്‍ജയില്‍ കുടുംബ സംഗമം

ഷാര്‍ജ: (www.kasargodvartha.com 20/07/2016) മുളിയാര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ പരിധിയില്‍ വരുന്ന കലാ - സാംസ്‌കാരിക - കായിക - സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ കുരുക്ഷേത്ര മുളിയാര്‍ ഷാര്‍ജയില്‍ കുടുംബ സംഗമം നടത്തി. ചെയര്‍മാന്‍ മാധവന്‍ ആലിങ്കാലിന്റെ അധ്യക്ഷതയില്‍ നടന്ന സംഗമം, പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനും പ്രഭാഷകനുമായ ഗണേഷ് മാവേലിക്കര ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ വിശിഷ്ടാതിഥിയായ ഭാരതീയ പ്രവാസി സമ്മാന്‍ ജേതാവ് അഷ്‌റഫ് താമരശ്ശേരിയെ ആദരിച്ചു. മൗന പ്രാര്‍ത്ഥന, ഈശ്വര പ്രാര്‍ത്ഥനയോടു കൂടി സംഗമം തുടങ്ങി. ഇന്ത്യന്‍ അസോസിയേഷന്‍ ട്രഷറര്‍ നാരായണന്‍ നായര്‍, ബാലന്‍ മുണ്ടക്കൈ, നാരായണന്‍ ശിവഗിരി കാനത്തൂര്‍, അച്ച്യുതന്‍ കാനത്തൂര്‍, വിനോദ് പീപ്ലിക്കയ സംസാരിച്ചു. ബിജു മൃദുലം പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു. ശ്രീജിത്ത് കൊടവഞ്ചി സ്വാഗതവും ശശി അമ്മംഗോഡ് നന്ദിയും പറഞ്ഞു.

മുതിര്‍ന്ന കുരുക്ഷേത്ര അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു. വിവിധ കലാമത്സരങ്ങളും നടന്നു.

'കുരുക്ഷേത്ര മുളിയാര്‍' ഷാര്‍ജയില്‍ കുടുംബ സംഗമം

Keywords : Muliyar, Family-Meet, Inauguration, Sharjah, Gulf, Muliyar, Kurukshetra.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia