city-gold-ad-for-blogger

കെ.ടി.പി.ജെ രജതജൂബിലി ആഘോഷവും സൊവനീര്‍ പ്രകാശനവും 26 ന്

ദുബൈ: (www.kasargodvartha.com 21/02/2016) ജീവകാരുണ്യവിദ്യാഭ്യാസ മേഖലയില്‍ ചരിത്രത്തിന്റെ നാഴികക്കല്ലായി മുന്നേറുന്ന യു എ ഇ കാസര്‍കോട് തളങ്കര പടിഞ്ഞാര്‍ ജമാഅത്തിന്റെ രജതജൂബിലി ആഘോഷവും സൊവനീര്‍ പ്രകാശനവും ഫെബ്രുവരി 26ന് ദേര മുത്വീനയിലെ ഷറട്ടോണ്‍ ഹോട്ടലില്‍ നടത്താന്‍ ആഘോഷ കമ്മിറ്റി തിരുമാനിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ അസ്‌ലം പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു.

കെ.ടി.പി.ജെ രജതജൂബിലി ആഘോഷവും സൊവനീര്‍ പ്രകാശനവും 26 ന്ഉച്ചക്ക് മൂന്നു മണിക്ക് കുട്ടികളുടെ കലാപരിപാടിയോടെ യോഗം ആരംഭിക്കും. ആറു മണിക്ക് പൊതു സമ്മേളനവും സൊവനീര്‍ പ്രകാശനവും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സാമുഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ-മാധ്യമ പ്രവര്‍ത്തകരും സംബന്ധിക്കും.

യോഗത്തില്‍ ഹാഷിം സേട്ട്, മുനീര്‍ പടിഞ്ഞാര്‍, ഷംസുദ്ദീന്‍, ഹുസൈന്‍ പടിഞ്ഞാര്‍, അബുബക്കര്‍ കോളിയാട്, അഷ്‌റഫ് സി.എ, അഹ് മദ് എം.എം, റസാഖ് മുഹമ്മദ്, അസീസ് സേട്ട്, ഹാഷിം വെല്‍ഫിറ്റ് എന്നിവര്‍ സംസാരിച്ചു. ബഷീര്‍ കല സ്വാഗതവും പറഞ്ഞു.

Keywords:  Dubai, Gulf, KTPJ silver jubilee program on 26th.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia