കെ.എസ് അബ്ദുല്ല കാസര്‍കോടിന്റെ ശില്‍പി: എ.അബ്ദുര്‍ റഹ്മാന്‍
Feb 4, 2013, 17:16 IST
ദുബൈ: നാടിന്റെ വികസനവും, ജന നന്മയും, മുന്നില്‍ കണ്ട കെ.എസ്.അബ്ദുല്ല ആധുനിക കാസര്‍കോടിന്റെ ശില്‍പിയായിരുന്നുവെന്ന് ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ എ.അബ്ദുര്‍ റഹമാന്‍ പറഞ്ഞു.
കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കെ.എസ്. അബ്ദുല്ല അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യഭ്യാസ, ആരോഗ്യ, സാമൂഹിക, സാംസ്‌കാരിക-ജീവകാരുണ്യ രംഗത്ത് നിറഞ്ഞു നിന്ന ദീര്‍ഘവീക്ഷണമുള്ള ബഹുമുഖ പ്രതിപയായിരുന്നു കെ.എസ് എന്നും അദ്ദേഹം സ്മരിച്ചു.
ചന്ദ്രിക ഡയറക്ടര്‍ ഡോ.പി.എ. ഇബ്രാഹിം ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന നിര്‍വാഹക സമിതി അംഗവും മുനിസിപ്പല്‍ ചെയര്‍മാനുമായ ടി.ഇ.അബ്ദുല്ല, യഹ്‌യ തളങ്കര, ഹുസൈനാര്‍ ഹാജി എടച്ചാക്കെ, അന്‍വര്‍ നഹ, ഹനീഫ് കല്‍മട്ട, ഹസൈനാര്‍ തോട്ടുംഭാഗം, എന്‍.സി.മുഹമ്മദ്, ഖാദിര്‍ ബണ്ടിച്ചാല്‍, ഹനീഫ്.ടി.ആര്‍, ഹസൈനാര്‍ ബീജന്തടുക്ക, തുടങ്ങിയവര്‍ സംസാരിച്ചു. അഷ്‌റഫ് പള്ളിക്കണ്ടം മുഖ്യ പ്രഭാഷണം നടത്തി. എം.കെ. അബ്ദുല്ല ആറങ്ങാടി സ്വാഗതവും, മുനീര്‍ ചെര്‍ക്കള നന്ദിയും പറഞ്ഞു.

Keywords: K.S.Abdulla, ANusmaranam, KMCC, Dubai, A.Abdur Rahman, Muslim league, Gulf, Kasargod Vartha, Malayalam news