city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Leadership | കെ എസ് അബ്ദുല്ല ഒരു ജനതക്ക് നട്ടെല്ല് നിവർത്തി നടക്കാൻ പഠിപ്പിച്ച നവോഥാന നായകനായിരുന്നുവെന്ന് യഹ്‌യ തളങ്കര

 KS Abdullah Tribute Event in Dubai
Photo: Arranged

● ദുബൈ കെഎംസിസി ജില്ലാ പ്രസിഡന്റ്‌ സലാം കന്യപ്പാടി കായിക താരങ്ങളെ അനുമോദിച്ചു സംസാരിച്ചു.
● നേടിയെടുക്കുന്ന ഉയരങ്ങളൊക്കെയും അദ്ദേഹം തന്റെ നാടിനു വേണ്ടി സമർപ്പിച്ചു.   
● ദുബൈ കാസർകോട് മണ്ഡലം പ്രസിഡന്റ്‌ ഫൈസൽ പട്ടേൽ അധ്യക്ഷത വഹിച്ചു. 

ദുബൈ: (KasargodVartha) കെ എസ് അബ്ദുല്ല ഉത്തര മലബാറിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തിയാണെന്ന് യുഎഇ കെഎംസിസി ഉപദേശക വൈസ് ചെയർമാൻ യഹ്‌യ തളങ്കര പറഞ്ഞു. രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ മേഖലകളെ പുഷ്പിച്ചെടുത്ത് അതിനു വള്ളവും വളവും നൽകി അടിച്ചമർത്തപ്പെട്ടവരെന്ന് മുദ്രകുത്തപ്പെട്ട ഒരു ജനതക്ക് നട്ടെല്ല് നിവർത്തി നടക്കാൻ പഠിപ്പിച്ച നവോത്ഥാന നായകനായിരുന്നു കെ എസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബൈ കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റി അബൂഹൈൽ വെൽഫിറ്റ് ഇന്റർനാഷണൽ വെൽഫിറ്റ് സ്പോർട്സ് ബേ ഗ്രൗണ്ടിൽ സംഘടിപ്പിച്ച കെ എസ് അബ്ദുല്ല ട്രിബൂട്ട് സിമ്പോസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യഹ്‌യ തളങ്കര. ആരോഗ്യ കേന്ദ്രങ്ങളുടെയും തൊഴിലിടങ്ങളുടങ്ങളെയും വികസിപ്പേച്ചെടുത്തും കായിക മേഖലകളെയും പരിപോഷിപ്പിച്ചും നാടിനു നന്മ മാത്രം വിതറിക്കൊണ്ടിരുന്ന നേതാവായിരുന്നു കെ എസ്. അതിന്റെ പ്രയോജനങ്ങൾ കാലാന്തരങ്ങൾ കടന്നും നമ്മളനുഭവിച്ചു വരുന്നു. 

ഭക്ഷണം, പാർപ്പിടം, ചികിത്സ, വിദ്യാഭ്യാസം എന്നിങ്ങനെ മനുഷ്യരുടെ അടിസ്ഥാനാവശ്യങ്ങൾക്ക് ഊന്നൽ നൽകിയ അദ്ദേഹം പിന്നീടുള്ള അവരുടെ ഉന്നമനത്തിന് നിമിത്തമായി. തന്റെ ചുറ്റുമുള്ളവർക്ക് സംരക്ഷിത കവചമാകാൻ കെ എസ് മരണം വരെ ശ്രമിച്ചു കൊണ്ടേയിരുന്നു. നേടിയെടുക്കുന്ന ഉയരങ്ങളൊക്കെയും അദ്ദേഹം തന്റെ നാടിനു വേണ്ടി സമർപ്പിച്ചു. കലുഷിതമാകുന്ന കാസർകോടിന്റെ മണ്ണിനെ സാന്ത്വനിപ്പിക്കുന്നതിന് കെ എസ് എടുത്ത നിലപാടുകളും പ്രവർത്തനങ്ങളും പലപ്പോഴും അത്ഭുതപ്പെടുത്തുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ദുബൈ കാസർകോട് മണ്ഡലം പ്രസിഡന്റ്‌ ഫൈസൽ പട്ടേൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹസ്കർ ചൂരി സ്വാഗതം പറഞ്ഞു. യുഎഇ കെഎംസിസി ട്രഷറും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റുമായ നിസാർ തളങ്കര മുഖ്യ പ്രഭാഷണം നടത്തി. നമ്മൾ ഇന്ന് അഭിമാനത്തോടെ ജീവിക്കുന്നതിന്റെ പിന്നിലെ രഹസ്യങ്ങൾ തേടിപ്പോയാൽ കെ എസ് അബ്ദുല്ലയെ പോലുള്ള വലിയ മനുഷ്യർ ഉണ്ടാക്കിയ പ്രതാപങ്ങളുടെ ബാക്കിയാണെന്ന് നിസാർ തളങ്കര പറഞ്ഞു. 

ദുബൈ കെഎംസിസി ജില്ലാ പ്രസിഡന്റ്‌ സലാം കന്യപ്പാടി കായിക താരങ്ങളെ അനുമോദിച്ചു സംസാരിച്ചു. കെഎംസിസിക്കും മറ്റു കാരുണ്യ സേവന രംഗത്തും എന്നും തണലായി നിൽക്കുന്ന പ്രവാസി വ്യവസായികളായ ഹംസ മധൂർ, ഡോ. അബൂബക്കർ കുറ്റിക്കോൽ, സമീർ തളങ്കര ബെസ്റ്റ് ഗോൾഡ്, ഹനീഫ് മരബൽ, മുജീബ് മെട്രോ, ജമാൽ ബൈത്താൻ തുടങ്ങിയവരെ 'ദി പ്രോസ്പെരിറ്റി പാർട്ണർ അവാർഡ്' നൽകി ദുബൈ കെഎംസിസി സിഡിഎ ഡയറക്ടർ റാഷിദ് അസ്‌ലം ആദരിച്ചു. ഹനീഫ് ചെർക്കള, അബ്ദുല്ല ആറങ്ങാടി, അഫ്സൽ മെട്ടമ്മൽ, ഡോ. ഇസ്മായിൽ, അഷ്‌റഫ് ബായാർ തുടങ്ങിയവർ സംബന്ധിച്ചു. ട്രഷറർ ഉപ്പി കല്ലങ്കൈ നന്ദി പറഞ്ഞു.

#KSAbdullah #Leadership #RenaissanceLeader #SocialReform #DubaiEvent #UAE

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia