കെ.എസ്. അബ്ദുല്ല പുരസ്ക്കാരം ഇബ്രാഹിം എളേറ്റിലിന് സമ്മാനിച്ചു
Oct 21, 2012, 13:17 IST
ഷാര്‍ജ: കെ.എം.സി.സി. ഷാര്‍ജ കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമര്പണം 2012 ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മുന്‍ മന്ത്രിയും കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റുമായ ഹാജി ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ പ്രസിഡന്റ് സലാം ഹാജി കുന്നില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റായിരുന്ന ഹാജി കെ.എസ്. അബ്ദുല്ലയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്ക്കാരം ചന്ദ്രിക ഡയറക്ടര്‍ ഡോ.പി.എ. ഇബ്രാഹിം ഹാജി യു.എ.ഇ. കെ.എം.സി.സി. കേന്ദ്ര കമ്മിറ്റി ജന. സെക്രട്ടറി ഇബ്രാഹിം എളേറ്റിലിന് സമ്മാനിച്ചു. ഗള്‍ഫിലും നാട്ടിലും ജീവ കാരുണ്യ രംഗത്ത് നിസ്തുല സേവനമാണ് ഇബ്രാഹിം എളേറ്റിലിനെ അവാര്‍ഡിനര്‍ഹനാക്കിയത്. മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി പ്രശംസാ പത്രം സമര്‍പിച്ചു. കര്‍ണാടക സംസ്ഥാന മുസ്ലിം ലീഗ് ട്രഷറര്‍ എന്‍.എ. അബൂബക്കര്‍ അവാര്‍ഡ് ജേതാവിനെ പൊന്നാടയണിയിച്ചു.
യു.എ.ഇ. കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറി നിസാര്‍ തളങ്കര അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. ശാഫി ആലങ്കോട് പ്രശംസാ പത്രം വായിച്ചു. മെമ്പര്‍മാര്‍ക്കായി നടപ്പിലാക്കുന്ന 'സലാമ ഇന്‍വെസ്റ്റ്മെന്റ് സ്കീം' ലോഗോ പ്രകാശനം യു.എ.ഇ. കെ.എം.സി.സി. കേന്ദ്ര കമ്മിറ്റി അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്മാന് യഹ്യ തളങ്കര കെ.എസ്. അന്‍വര്‍ സാദാത്തിന് നല്കി നിര്‍വഹിച്ചു. പ്രമുഖ വാഗ്മി സിദ്ദീഖലി രങ്ങാട്ടൂര് പ്രഭാഷണം നടത്തി. അഹ്ലാമു ശിഹാബ് ജീവകാരുണ്യ പദ്ധതി പ്രഖ്യാപനം ഗഫൂര്‍ ബേക്കല്‍ നിര്‍വഹിച്ചു.
അഷ്റഫ് പള്ളിക്കണ്ടം, ഹാഷിം നൂഞ്ഞേരി, സഅദ് പുറക്കാട് അഡ്വ. വൈ.എ. റഹീം, കെ. ബാലകൃഷ്ണന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹുസൈനാര് ഹാജി എടച്ചാക്കൈ, സൂഫി പാതിരപ്പറ്റ, സബാ ജോസഫ്, കെ. മുഹമ്മദ് ഹാജി കാഞ്ഞങ്ങാട്, സാജിദ് ഉദുമ, ബഷീര്‍ തബാസ്ക്കോ, മുനീര്‍ സിലാന്റ്, ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ്, ഫിറോസ് മാസ്ത ഗുഡ്ഡ, കബീര്‍ ചെര്‍ക്കള എന്നിവര്‍ സംബന്ധിച്ചു. ബാസിത് കുംബഡാജ ഖിറാഅത്ത് നടത്തി. അമീര്‍ ബേക്കല്‍, ഖാദര്‍ കുന്നില്‍, അബ്ദുല്ല ബാപാലം, സി.എച്ച്. ഖാസിം, സി.ബി. കരീം, യൂസുഫ് ഹാജി അരയി, ഖലീലു റഹ്മാന് കാസിമി, മുഹമ്മദ് കുന്നില്‍, അഹ്മദ് കബീര്‍, എ.വി. സുബൈര്‍, ഇ.ആര് മുഹമ്മദ് കുഞ്ഞി, ത്വാഹ ചെമ്മനാട്, അബ്ദുല്ല പടിഞ്ഞാര്‍, ഷാഫി തച്ചങ്ങാട്, അഷ്ഫാക്ക് മാസ്തിഗുണ്ട്, എം.എ. നാസര്‍ പൂച്ചക്കാട്, നാസര്‍ ചെമ്മനാട്, മൊയ്തു കോട്ടിക്കുളം, ഹംസ മുക്കൂട്, ടി.ഇ. അന്‍വര്‍, ഇര്‍ഷാദ് കമ്പാര്‍, മാഹിന്‍ ബാദുഷ ആദൂര്‍, സി.ടി. റിയാസ്, മനാഫ് മാസ്തിഗുണ്ട് എന്നിവര്‍ പരിപാടിയ്ക്ക്് നേതൃത്വം നല്കി.