ദുബൈ ഹോളി ഖുര്‍ആന്‍: കോട്ടുമല ബാപ്പു മുസ്ലിയാരുടെ പ്രഭാഷണം ജൂലൈ 1ന്
Jun 17, 2015, 11:00 IST
ദുബൈ: (www.kasargodvartha.com 17/06/2015) ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുമായി സഹകരിച്ചു ദുബൈ സുന്നി സെന്റര്‍ ജൂലൈ ഒന്നിന് കേരള ഹജ്ജ് കമ്മിറ്റി ചെര്‍മാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കാര്യദര്‍ശിയുമായ കോട്ടുമല ബാപ്പു മുസ്ലിയാരുടെ ഖുര്‍ആന്‍ പ്രഭാഷണം സംഘടിപ്പിക്കും. മുഹൈസിന മദീന മാളിന് പിറകുവശത്തുള്ള ഇന്ത്യന്‍ അക്കാദമി സ്‌കൂളിലാണ് പ്രഭാഷണം.
പരിപാടി വിജയിപ്പിക്കുവാന്‍ എം.ബി.എ. ഖാദറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുബൈ എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. റഫീഖ് എ.ജി.സി, അസീസ് ബള്ളൂര്‍, ഫൈസല്‍ റഹ് മാനി ബായാര്‍, ഇല്യാസ് കട്ടക്കാല്‍, ഫൈസല്‍ ആയിറ്റി, സത്താര്‍ നാരമ്പാടി, സാബിര്‍ മെട്ടമ്മല്‍, ഷംസീര്‍ അടൂര്‍, സിദ്ദീഖ് കനിയടുക്കം, ഫാസില്‍ മെട്ടമ്മല്‍, കബീര്‍ അസ്അദി, അന്താസ് ചെമ്മനാട് എന്നിവര്‍ സംസാരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Dubai, SKSSF, Kasaragod, District, Gulf, Holly Quran, Kottumala Bappu Musliyar.

സുബൈര്‍ മാങ്ങാട് സ്വാഗതവും കെ.വി.വി. അബ്ദുള്ള നന്ദിയും പറഞ്ഞു. സമസ്തയുടെയും പോഷക സംഘടനകളുടെയും ദുബൈയിലെ വിവിധ ഘടകങ്ങള്‍ ബാപ്പു മുസ്ലിയാരുടെ പ്രഭാഷണ പരിപാടി വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിവരികയാണ്.
Keywords : Dubai, SKSSF, Kasaragod, District, Gulf, Holly Quran, Kottumala Bappu Musliyar.
Advertisement: