കോട്ടപ്പുറം ഏരിയ സി എച്ച് ചാരിറ്റബിള്‍ ട്രസ്റ്റ് കുവൈത്ത് കമ്മിറ്റി രൂപവല്‍ക്കരിച്ചു
Apr 23, 2016, 08:33 IST
കുവൈറ്റ് സിറ്റി: (www.kasargodvartha.com 23.04.2016) കാരുണ്യത്തിന്റെ കരസ്പര്‍ശമായി കോട്ടപ്പുറം നാടിന്റെ കൈത്താങ്ങായി നിലകൊള്ളുന്ന കോട്ടപ്പുറം ശാഖ മുസ്ലിം ലീഗിന്റെസി എച്ച് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ രണ്ടാമത്തെ കമ്മിറ്റി കുവൈത്തില്‍ നിലവില്‍ വന്നു. കുവൈത്ത് ഫര്‍വാനിയ ഐത്തം ഓഡിറ്റോറിയത്തില്‍ നടന്ന കമ്മിറ്റി രൂപീകരണ യോഗം സൈനുദ്ദീന്‍ കടിഞ്ഞിമൂലയുടെ അധ്യക്ഷതയില്‍ കുവൈത്ത് കെ എം സി സി ചെയര്‍മാന്‍ സയ്യിദ് നാസര്‍ മഷൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മുഹാദ് ഇടക്കാവില്‍ പ്രാര്‍ത്ഥന നടത്തി. മുസ്ലിം ലീഗ് നേതാവ് പി എം എ സലാം മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റിന്റെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് പി എം ച്ച് കുഞ്ഞബ്ദുല്ല വിവരണം നല്‍കി. യോഗത്തില്‍ കുവൈത്തിലെ ട്രസ്റ്റിന്റെ 21 അംഗ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുത്തു.
തെരഞ്ഞെടുത്ത ഭാരവാഹികള്‍ക്ക് മൊയ്തു മൊയ്‌ലാടം, അനസ് അത്തോളി ശിഹാബ്, അബ്ദു കോട്ടപ്പുറം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കബീര്‍ കോട്ടപ്പുറം സ്വാഗതവും മുജീബ് കോട്ടപ്പുറം നന്ദിയും പറഞ്ഞു.
Keywords : Kuwait City, Gulf, Committee, Muslim-league, Kottappuram.