വനിതാ ദിനത്തില്‍ ലേഡീസ് അമിനിറ്റി സെന്ററിലേക്ക് സഹായവുമായി കെ എം സി സി
Mar 8, 2020, 15:53 IST
ദുബൈ: (www.kasargodvartha.com 08.03.2020) വനിതാ ദിനത്തില്‍ കാസര്‍കോട് ഗവ. ഐ ടി ഐയിലെ ലേഡീസ് അമിനിറ്റി സെന്ററിലേക്ക് അരലക്ഷം രൂപയുടെ സഹായങ്ങളുമായി ദുബൈ കെ എം സി സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി. എം എസ് എഫ് ഹരിത യൂണിറ്റ് കമ്മിറ്റിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ആവശ്യ സൗകര്യങ്ങളുടെ അപര്യാപ്തത കൊണ്ട് ബുദ്ധിമുട്ടിലായ അമിനിറ്റി സെന്ററിലേക്ക് കെ എം സി സി സഹായം വാഗ്ദാനം ചെയ്തത്.
അമിനിറ്റി സെന്ററിലേക്ക് സാനിറ്ററി നാപ്കിന്‍ വൈന്‍ഡിംഗ് മെഷീനും സാനിറ്ററി പാഡ് ബേണിംഗ് മെഷീനും നല്‍കാനാണ് തീരുമാനം. യോഗത്തില്‍ പ്രസിഡന്റ് ഹാരിസ് ബ്രദേഴ്‌സ് അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗഫൂര്‍ ഊദ് പ്രാര്‍ത്ഥന നടത്തി. യോഗത്തില്‍ ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ സെക്രട്ടറി ഫൈസല്‍ മുഹ്സിന്‍, മണ്ഡലം ഉപാധ്യക്ഷന്‍ സുബൈര്‍ അബ്ദുല്ല,
സെക്രട്ടറി സഫ്വാന്‍ അണങ്കൂര്‍, കാസര്‍കോട് മുനിസിപ്പല്‍ ഭാരവാഹികളായ ആഷിഖ് റഹ് മാന്‍, മുഹമ്മദ് അലി, മുഹമ്മദ് ഖാസിയാറകം, സാജിദ് സി എ, അന്‍വര്‍ സാജിദ് എസ് എ, അഹ് മദ് കാമില്‍, സിനാന്‍ തൊട്ടാന്‍, മിര്‍സാദ് അലി, ജാഫര്‍ കുന്നില്‍, മുഹമ്മദ് സമീല്‍, തല്‍ഹത്ത്, അബ്ദുല്‍ സലീം കെ എം എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഹസ്‌കര്‍ ചൂരി സ്വാഗതവും ട്രഷറര്‍ സര്‍ഫ്രാസ് റഹ് മാന്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, News, UAE, KMCC, Dubai, Women's-day, helping hands, KMCC's help for Ladies Amenity center