നാടിൻ്റെ ക്ഷേമത്തിനും പുനഃസൃഷ്ടിക്കും കെ എം സി സി നൽകുന്ന സംഭാവനകൾ അതുല്യം: ടി ഇ അബ്ദുല്ല
Aug 20, 2020, 22:12 IST
കാസർകോട്: (www.Kasaragodvartha.com 20.08.2020) അശരണരും ആലംബഹീനരുമായ ആളുകളുടെ ആശയും ആശ്രയവുമാണ് കെ എം സി സി എന്ന് മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരി ലോകത്തെയാകമാനം പിടിച്ചുലച്ചപ്പോൾ നാട്ടിലും പ്രവാസ ലോകത്തും ദുബൈ കാസർകോട് ജില്ലാ കെ എം സി സി യുടെ തുല്യതയില്ലാത്ത സേവനങ്ങൾ അഭിനന്ദനാർഹവും അനുകരണീയവുമായിരുന്നു.
പ്രവാസഭൂമിയിൽ ഉപജീവനത്തിന് അത്യധ്വാനം ചെയ്യുമ്പോളും സ്വന്തംനാടിൻ്റെ ക്ഷേമത്തിനും പുനഃസൃഷ്ടിക്കും വേണ്ടി അവർ നൽകുന്ന സംഭാവനകൾ ചരിത്രത്തിൽ ഉല്ലേഖനം ചെയ്യപ്പെടുമെന്നും ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമ്മറ്റിയുടെ സഹാറ 2020 ജീവകാരുണ്യ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
സഹാറ 2020 യുടെ ഭാഗമായുള്ള ധനസഹായം ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമ്മറ്റി പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ഇ അബ്ദുല്ലയേയും ഇലക്ട്രോണിക് വീൽചെയർ ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമ്മറ്റി ട്രഷറർ ഹനീഫ് ടി ആർ ജില്ലാ ലീഗ് ട്രഷറർ കല്ലട്ര മാഹിൻ ഹാജിയേയും ഏൽപ്പിച്ചു.
ടി എ ഇബ്രാഹിം സ്മാരക മന്ദിരത്തിൽ സഹാറ 2020 ജീവകാരുണ്യ പദ്ധതിയുടെ വിതരണ ചടങ്ങിൽ അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ഹനീഫ ടി ആർ സ്വാഗതം പറഞ്ഞു.
മൂസ ബി ചെർക്കളം, എം എ മുഹമ്മദ് കുഞ്ഞി, കെ ഇ എ ബക്കർ, എ ബി ഷാഫി, മൻസൂർ മല്ലത്ത്, സി എച്ച് ഹമീദ് ഹാജി, റഷീദ് ഹാജി കല്ലിങ്കാൽ, അശ്റഫ് പാവൂർ, സലിം ചേരങ്കെ, ജമാൽ മുണ്ടങ്കൈ, ഗഫൂർ ഊദ്, ഖാലിദ് മല്ലം, ഹസൻ പതിക്കുന്നിൽ, ആരിഫ് ഒരവങ്കര, മുഹമ്മദ് അടുക്കം, ഹാരിസ് കല്ലടകുറ്റി സംസാരിച്ചു. സെക്രട്ടറി ഹാശിം പടിഞ്ഞാർ നന്ദി പറഞ്ഞു
ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഹിമായ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായുള്ള 10 ലക്ഷം രൂപയുടെ സഹായങ്ങൾ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി മുഖേന അടുത്ത മാസം സെപ്റ്റംബറിൽ വിതരണം ചെയ്യുമെന്ന് ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റി ആക്ടിങ് പ്രസിഡണ്ട് റാഫി പള്ളിപ്പുറം, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ എന്നിവർ അറിയിച്ചു.
Keywords: News, Gulf, Dubai, KMCC, Kasaragod, Muslim League, Inaugration, KMCC's contribution to the welfare and regeneration of the country is unique: TE Abdullah