city-gold-ad-for-blogger

നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് കൈതാങ്ങാകാന്‍ കെ എം സി സിയും ലേക് ഷോര്‍ ആശുപത്രിയും കൈകോര്‍ക്കുന്നു

ദുബൈ: (www.kasargodvartha.com 07.05.2020) കോവിഡിനെ തുടര്‍ന്ന് നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഒരുക്കുന്നതിന് കൊച്ചി ലേക് ഷോര്‍ ആശുപത്രിയുമായി ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി കൈകോര്‍ക്കുന്നു. കൊച്ചിയില്‍ ഇറങ്ങുന്ന പ്രവാസികള്‍ക്ക് ആവശ്യമായ അത്യാവശ്യ കാര്യങ്ങള്‍ക്ക് കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ സൗകര്യമൊരുക്കുമെന്ന് ആശുപത്രി സി ഇ ഒ. എസ് കെ അബ്ദുല്ല ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി ആര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവരെ അറിയിച്ചു.

വിമാനത്താവളത്തില്‍ ഇറങ്ങി ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്കും കോവിഡ് കാലത്ത് എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രമിച്ചവര്‍ക്കും സാന്ത്വനമെന്നോണമാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയിരിക്കുന്നത്. നിലവില്‍ പ്രഗത്ഭരായ ഡോക്ടര്‍മാരുടെയും സൈക്കോളജിസ്റ്റുമാരുടെയും സഹകരണത്തോടെ കോവിഡ്-19 രോഗികള്‍ക്കും രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും ആവശ്യമായ കൗണ്‌സിലിംഗ് ദുബൈ കാസര്‍കോട് ജില്ലാ കെ എം സി സി നടത്തി വരുന്നുണ്ട്.
നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് കൈതാങ്ങാകാന്‍ കെ എം സി സിയും ലേക് ഷോര്‍ ആശുപത്രിയും കൈകോര്‍ക്കുന്നു

നാട്ടിലെത്തുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഒരുക്കുന്ന രാഷ്ട്രീയ-മത സംഘടന നേതാക്കളുടെ കൃത്യമായ ഇടപെടലുകള്‍ ഏറെ ആശ്വാസകരമാണെന്നും പ്രബുദ്ധ കേരളത്തിന്റെ മാനുഷിക ചിന്തകളെ ലോകത്തിനു മാതൃകയാക്കാവുന്നതാണെന്നും കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

ആവശ്യമായ സഹായങ്ങള്‍ക്ക് 9946093300 (സുഭാസ് സകറിയ), 9747021527 (ഇസ്ഹാഖ് ഡാനിയേല്‍), 7736415568 (സക്കീര്‍) എന്നിവരെ ബന്ധപ്പെടാം.


Keywords:  Dubai, UAE, Gulf, News, COVID-19, KMCC, Hospital, KMCC with lakeshore hospital for helping expatriates

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia