city-gold-ad-for-blogger

നിയമസഭാ തിരഞ്ഞെടുപ്പ് ആവേശം പ്രവാസ ലോകത്തും; ഹൈടെക് പ്രചാരണവുമായി ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി

ദുബൈ: (www.kasargodvartha.com 20.03.2016) ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം പ്രവാസ ലോകത്തും അലയടിക്കുന്നു. പ്രവാസി വോട്ട് എന്ന സ്വപ്നം അതിന്റെ പൂര്‍ണാര്‍ത്ഥത്തില്‍ സാക്ഷാത്കൃതമാകുന്നില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് പ്രവാസികള്‍ ഒട്ടും പിന്നിലല്ല. നവ മാധ്യമങ്ങള്‍ സമൂഹത്തില്‍ വന്‍ സ്വാധീന ശക്തിയായതോടെ അതുവഴി മണ്ഡലത്തിലെ ഓരോ വോട്ടര്‍മാര്‍ക്കിടയിലും തങ്ങളുടെ സന്ദേശമെത്തിക്കാനുള്ള ശ്രമത്തിലാണ് അവര്‍.

ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴി നൂതന ശൈലികളുമായി പ്രചാരണ രംഗത്ത് സജീവമാവാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനിച്ചു. 'വീണ്ടും യു.ഡി.എഫ്, വീണ്ടും എന്‍.എ' എന്ന പ്രമേയവുമായി ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്ട്‌സ് ആപ്പ്, ഇമെയില്‍, എസ് എം എസ്, ടെലിഫോണ്‍ കോള്‍ എന്നിവയില്‍ കൂടി മണ്ഡലത്തിലെ വോട്ടര്‍മാരോട് വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ട് വോട്ടര്‍മാരെ ആകര്‍ഷിപ്പിക്കുന്ന രീതിയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും.

സ്ഥാനാര്‍ത്ഥിയെ പങ്കെടുപ്പിച്ച് ഏപ്രില്‍ ആദ്യവാരം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്താനും തീരുമാനിച്ചു. മുന്‍ കാലങ്ങളെ അപേക്ഷിച്ച് വികസന രംഗത്ത് കണ്ണൂര്‍ വിമാനത്താവളം, കൊച്ചിന്‍ മെട്രോ, സ്മാര്‍ട്ട് സിറ്റി, വിഴിഞ്ഞം തുടങ്ങിയ സ്വപ്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുക വഴി യു ഡി എഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത് ശുഭ പ്രതീക്ഷയാണെന്നും അതിനാല്‍ നാടിന്റെ വളര്‍ച്ചയ്ക്ക് ഈ സര്‍ക്കാരിന്റെ തുടര്‍ച്ച അനിവാര്യമാണെന്നും കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്നവര്‍ യു ഡി എഫിനൊപ്പമാണെന്നും യോഗം വിലയിരുത്തി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച മുസ്ലിം ലീഗ് നേതൃത്വത്തെ യോഗം അഭിനന്ദിച്ചു.

ദുബൈ കെ എം സി സി സുരക്ഷ സ്‌കീം പദ്ധതിയിലേക്ക് കൂടുതല്‍ പ്രവര്‍ത്തകരെ അംഗമാക്കാനും ഏറ്റവും കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്ന പഞ്ചായത്ത് കമ്മിറ്റിക്ക് പ്രോത്സാഹനം നല്‍കാനും തീരുമാനിച്ചു. കെ എം സി സി ആസ്ഥാനത്ത് ചേര്‍ന്ന കാസര്‍കോട് മണ്ഡലം പ്രവര്‍ത്തക സമിതി യോഗം പ്രസിഡണ്ട് സലാം കന്യപ്പാടിയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീന്‍ സ്വാഗതം പറഞ്ഞു.

ജില്ലാ ആക്റ്റിംഗ് സെക്രട്ടറി ഹസൈനാര്‍ ബീജന്തടുക്ക, ജില്ലാ ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, വൈസ് പ്രസിഡണ്ട് മഹ് മൂദ് കുളങ്കര, മണ്ഡലം ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍, സത്താര്‍ ആലമ്പാടി, സിദ്ദീഖ് ചൗക്കി, മുനീഫ് ബദിയഡുക്ക, പ്രവര്‍ത്തക സമിതി അംഗങ്ങളായ ഹസന്‍ പദിക്കുന്നില്‍, ഹനീഫ കുമ്പഡാജെ, അഷ്‌കര്‍ ചൂരി, നൗഫല്‍ ചേരൂര്‍, അന്‍വര്‍ ആദൂര്‍, റസാഖ് ബദിയടുക്ക, ഖലീല്‍ ചൗക്കി, ഹാരിസ് സന്തോഷ് നഗര്‍, ഷുക്കൂര്‍ മുക്രി, ബഷീര്‍ പി.എ, സഫ് വാന്‍ അണങ്കൂര്‍, ഷക്കീല്‍ എരിയാല്‍, നിസാം ചൗക്കി, മുഹമ്മദ് കുഞ്ഞി മദ്രസ വളപ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മണ്ഡലം സെക്രട്ടറി സിദ്ദീഖ് ചൗക്കി നന്ദി പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് ആവേശം പ്രവാസ ലോകത്തും; ഹൈടെക് പ്രചാരണവുമായി ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി



Keywords : Dubai, KMCC, Programme, Election 2016, Meeting, Gulf, Convention.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia