city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

KMCC Award | പുഴയില്‍ മുങ്ങിത്താഴുകയായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തിയ മുഹമ്മദ് ഹിബതുല്ലയ്ക്ക് കെഎംസിസി ധീരതയ്ക്കുള്ള റസാഖ് ഹാജി സ്മാരക അവാര്‍ഡ് സമ്മാനിക്കും

ദുബൈ: (www.kasargodvartha.com) പള്ളങ്കോട് പയസ്വിനി പുഴയില്‍ മുങ്ങിത്താഴുകയായിരുന്ന 11 വയസുള്ള കുട്ടിയെ രക്ഷപ്പെടുത്തിയ എട്ട് വയസുകാരന്‍ മുഹമ്മദ് ഹിബതുല്ലയ്ക്ക് മുസ്ലിം ലീഗ് നേതാവായിരുന്ന മര്‍ഹൂം റസാഖ് ഹാജി പള്ളത്തൂറിന്റെ പേരില്‍ ദുബൈ കെഎംസിസി ദേലംപാടി പഞ്ചായത് കമിറ്റി ഏര്‍പെടുത്തിയ ധീരതയ്ക്കുള്ള 'ബ്രാവെറി നോബിള്‍ അവാര്‍ഡ്' സമ്മാനിക്കും.
              
KMCC Award | പുഴയില്‍ മുങ്ങിത്താഴുകയായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തിയ മുഹമ്മദ് ഹിബതുല്ലയ്ക്ക് കെഎംസിസി ധീരതയ്ക്കുള്ള റസാഖ് ഹാജി സ്മാരക അവാര്‍ഡ് സമ്മാനിക്കും

കൂട്ടുകാരോടൊപ്പം കുളിക്കാന്‍ ഇറങ്ങിയ സുഹൃത്ത് ഹസീബ് വെള്ളത്തില്‍ മുങ്ങുന്നത് കണ്ട് മറ്റുള്ളവര്‍ നോക്കിനില്‍ക്കുന്ന സമയത്തും ധീരതയോടെ ആഴങ്ങളിലേക്ക് പോയി രക്ഷപ്പെടുത്തിയ ഹിബതുല്ല നാടിനും വരും തലമുറയ്ക്കും മാതൃകയാണെന്ന് കെഎംസിസി വിലയിരുത്തി. സമൂഹത്തിന്റെയും മുസ്ലിം സമുദായത്തിന്റെയും ഉന്നമനത്തിന് വേണ്ടി ധീരതയോടെ പ്രവര്‍ത്തിച്ച നേതാവായിരുന്നു മുസ്ലിം ലീഗ് ദേലംപാടി പഞ്ചായത് പ്രസിഡന്റായിരുന്ന റസാഖ് ഹാജിയെന്ന് നേതാക്കള്‍ പറഞ്ഞു.

യോഗത്തില്‍ സിദ്ദീഖ് അഡൂര്‍ അധ്യക്ഷത വഹിച്ചു. ജമാല്‍ ദേലംപാടി സ്വാഗതവും ഖാലിദ് കൊറ്റുമ്പ നന്ദിയും പറഞ്ഞു. അശ്‌റഫ് സിഎ,റഫീഖ് പരപ്പ, സിദ്ദീഖ് പള്ളങ്കോട്, നൈമു, ആസിഫ് കുയ്ത്തല്‍, റിജാസ് ഏവന്തൂര്‍ സംബന്ധിച്ചു.

Keywords:  Latest-News, Dubai, Dubai-KMCC, KMCC, Award, Top-Headlines, Gulf, River, Student, KMCC will present Razaq Haji Memorial Award to Muhammad Hibatullah.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia