city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇലാ അല്‍ കഅ്ബ പദ്ധതിയുമായി ദുബൈ കെ.എം.സി.സി ഉദുമ പഞ്ചായത്ത് കമ്മിറ്റി

ദുബൈ: (www.kasargodvartha.com 16/06/2015) ആശ്രിതരില്ലാത്ത പാവപ്പെട്ട വിശ്വാസികളെ കണ്ടെത്തി ഉംറ തീര്‍ത്ഥാടനത്തിന് അയക്കുന്ന ഇലാ അല്‍ കഅ്ബ എന്ന പദ്ധതിയുമായി ദുബൈ കെ.എം.സി.സി ഉദുമ പഞ്ചായത്ത് കമ്മിറ്റി. കെ.എം.സി.സി ഉദുമ പഞ്ചായത്ത് കമ്മിറ്റി യുടെ പ്രവര്‍ത്തനോദ്ഘാടന ചടങ്ങില്‍ യു.എ.ഇ കെ.എം.സി.സി സ്ഥാപക ജനറല്‍ സെക്രട്ടറി അബ്ദുല്ല ബേവിഞ്ച യു.എ.ഇ കെ.എം.സി.സി ജനറല്‍ സെക്രട്ടറി എളേറ്റില്‍ ഇബ്രാഹിമിന് നല്‍കി ഇലാ അല്‍ കഅ്ബയുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു.

കെ.എം.സി.സിയുടെ ചരിത്രത്തില്‍ തന്നെ ഇതുവരെ ആരും ചിന്തിക്കാത്ത വളരെ വ്യത്യസ്തവും ഒരുപാട് പേരുടെ ആഗ്രഹ പൂര്‍ത്തീകരണത്തിനും ഉതകുന്നതാണ് പദ്ധതിയെന്ന് എളേറ്റില്‍ ഇബ്രാഹിം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ഹാഷിം ഉദുമ പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു.

ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ഹനീഫ ചെര്‍ക്കള, അബ്ദുല്ല ആറങ്ങാടി, ഹനീഫ ടി.ആര്‍, മുനീര്‍ ചെര്‍ക്കള, ഇസ്മാഈല്‍ നാലാംവാതുക്കല്‍, മുനീര്‍ ബന്താട്, റഫീഖ് മാങ്ങാട്, ഫൈസല്‍ പൊവ്വല്‍, ഡോ. ഇസ്മാഈല്‍, യൂസഫ് മുക്കൂട്  തുടങ്ങിവര്‍ സംസാരിച്ചു. താജുദ്ദീന്‍ കോട്ടിക്കുളം, റിയാസ് നാലാംവാതുക്കല്‍, ഹമീദ് ചന്ദ്രിക, റഷീദ് കോട്ടിക്കുളം, ഫഹദ് ഉദുമ, കരീം പാക്യാര, മിന്‍ഷാദ് നാലാംവാതുക്കല്‍, സബാഹിര്‍ അരമങ്ങാനം, യൂസുഫ് നാലാംവാതുക്കല്‍  തുടങ്ങിയവര്‍ സംബന്ധിച്ചു. ഉബൈദ് റഹ് മാന്‍ സ്വാഗതവും അസ്ലം പാക്യാര നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഇലാ അല്‍ കഅ്ബ പദ്ധതിയുമായി ദുബൈ കെ.എം.സി.സി ഉദുമ പഞ്ചായത്ത് കമ്മിറ്റി
ഇലാ അല്‍ കഅ്ബ പദ്ധതിയുമായി ദുബൈ കെ.എം.സി.സി ഉദുമ പഞ്ചായത്ത് കമ്മിറ്റി

Keywords : Dubai, KMCC, Udma, Panchayath, Gulf, Development project, Programme, Inauguration, Kasaragod, Kerala. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia