ദുബൈ ഉദുമ മണ്ഡലം കെ.എം.സി.സിയുടെ ആദ്യ ബൈത്തു റഹ് മയുടെ താക്കോല്‍ ദാനം റംസാന്‍ 27ന്
Apr 28, 2015, 09:00 IST
ദുബൈ: (www.kasargodvartha.com 28.04.2015) ദുബൈ ഉദുമ നിയോജക മണ്ഡലം കെ.എം.സി.സി. കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന ആദ്യത്തെ ബൈത്തു റഹ് മയുടെ താക്കോല്‍ ദാനം റംസാന്‍ 27 ന് നടത്താന്‍ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
പ്രസിഡണ്ട് ടി.കെ മുനീര്‍ ബന്താട് അധ്യക്ഷത വഹിച്ചു. നാട്ടിലേക്കുള്ള യാത്രാമധ്യേ ദുബൈ എയര്‍ പോര്‍ട്ടില്‍ മരണപ്പെട്ട, മുസ്ലിം യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ഷാഫി ഉദുമയുടെ കുടുംബത്തിന് ചീമേനിയിലാണ് ബൈത്തു റഹ് മ ഉയരുന്നത്. ഷാഫിയുടെ മരണത്തോടെ ഒറ്റപ്പെട്ട കുടുംബത്തിന് ഇതൊരു വലിയ ആശ്വാസമായിത്തീരും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി അഷറഫ് ബോസ് ചെയര്‍മാനും ഫവാസ് പൂച്ചക്കാട് കണ്‍വീനറുമായി കമ്മിറ്റി രൂപീകരിച്ചു.
ജനറല്‍ സെക്രട്ടറി റഫീക്ക് മാങ്ങാട്, ട്രഷറര്‍ ഫൈസല്‍ പൊവ്വല്‍, വൈസ് പ്രസിഡണ്ടുമാരായ അഷ്‌റഫ് ബോസ്, മുഹമ്മദ് മാങ്ങാട്, ഫവാസ് പൂച്ചക്കാട്, താജുദ്ദീന്‍ കോട്ടിക്കുളം എന്നിവരും സെക്രട്ടറിമാരായ റിയാസ് നാലാം വാതുക്കല്‍, ഒ.എം അബ്ദുല്ല ഗുരുക്കള്‍, ഹമീദ് പൊവ്വല്‍, നൗഫല്‍ മാങ്ങാടന്‍ എന്നിവരും സംബന്ധിച്ചു.

Keywords : Dubai, KMCC, Gulf, House, Udma, Committee, Baithu Rahma.