ദുബൈ കെ.എം.സി.സി. 42-ാം യു.എ.ഇ. ദേശീയ ദിനാഘോഷം പൊതുസമ്മേളനം ഡിസംബര്‍ 5 ന്
Oct 26, 2013, 09:00 IST
ദുബൈ: 42-ാം യു.എ.ഇ. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി. സംഘടിപ്പിക്കുന്ന വര്‍ണശബളമായ ചടങ്ങുകള്‍ ഒരു മാസം നീണ്ടുനില്‍ക്കും. ഇതിന്റെ സമാപനം കുറിച്ചു കൊണ്ടുള്ള പൊതുസമ്മേളനം ഡിസംബര്‍ അഞ്ചിന് വ്യാഴാഴ്ച രാത്രി അല്‍ ഗര്‍ഹൂദിലുള്ള ന്യൂ ഇന്ത്യന്‍ മോഡല്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.
ദശാബ്ദങ്ങളിലൂടെ തുടര്‍ന്നുവരുന്ന ഇന്ത്യയും യു.എ.ഇ. യും തമ്മിലുള്ള സൗഹൃദ ബന്ധം ഊട്ടിയുറപ്പിക്കുകയും, ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ആതിഥേയത്വം നല്‍കുകയും ചെയ്യുന്ന യു.എ.ഇ.യുടെ ദേശീയ ദിനാഘോഷങ്ങളില്‍ ഭാഗഭാക്കായി ഈ രാജ്യത്തോടുള്ള കൂറും കടപ്പാടും സന്തോഷപൂര്‍വം പ്രകടിപ്പിക്കാനും പ്രവാസി സമൂഹത്തിന് അവസരം നല്‍കുന്നതുമായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ ദുബൈ കെ.എം.സി.സി. സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍.
കലാ - സാഹിത്യ - സാംസ്‌കാരിക രംഗങ്ങളിലെ പ്രതിഭകളെ പങ്കെടുപ്പിച്ചു നടത്തുന്ന വിവിധ മത്സര പരിപാടികള്‍, ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചു നടത്തുന്ന രക്ത ദാന ക്യാമ്പ്, പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സെമിനാര്‍, വനിതാ സംഗമം, കുട്ടികള്‍ക്കായി നടത്തുന്ന ചിത്രരചനാ മത്സരം, സമാപന സമ്മേളനവും പൊതുയോഗവും തുടങ്ങിയ പരിപാടികളുടെ വിജയത്തിനായി ദുബൈ കെ.എം.സി.സി. ആസ്ഥാനത്ത് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം വിപുലമായ സ്വാഗത സംഘത്തിന് രൂപം നല്‍കി.
പരിപാടികളുടെ വിശദ വിവരങ്ങള്‍
Also Read: മുഖ്യമന്ത്രിയുടെ പേര് പറയാന്‍ കോടതിക്ക് ഭയം: വി.എസ്
ദശാബ്ദങ്ങളിലൂടെ തുടര്‍ന്നുവരുന്ന ഇന്ത്യയും യു.എ.ഇ. യും തമ്മിലുള്ള സൗഹൃദ ബന്ധം ഊട്ടിയുറപ്പിക്കുകയും, ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ആതിഥേയത്വം നല്‍കുകയും ചെയ്യുന്ന യു.എ.ഇ.യുടെ ദേശീയ ദിനാഘോഷങ്ങളില്‍ ഭാഗഭാക്കായി ഈ രാജ്യത്തോടുള്ള കൂറും കടപ്പാടും സന്തോഷപൂര്‍വം പ്രകടിപ്പിക്കാനും പ്രവാസി സമൂഹത്തിന് അവസരം നല്‍കുന്നതുമായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ ദുബൈ കെ.എം.സി.സി. സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍.

പരിപാടികളുടെ വിശദ വിവരങ്ങള്‍
- നവംബര്‍ 7 : രക്ത ദാന ക്യാമ്പ് (നായിഫ് പോലീസ് സ്‌റ്റേഷന്‍ പരിസരം)
- നവംബര്‍ 15 : സ്‌പോര്‍ട്‌സ് മീറ്റ് (അല്‍ വാസല്‍ ക്ലബ് ഗ്രൗണ്ട്)
- നവംബര്‍ 21 : വനിതാ സംഗമം (അല്‍ ബറാഹ)
- നവംബര്‍ 22 : ക്ലീന്‍ അപ് ദി വേള്‍ഡ്
- നവംബര്‍ 22 : സാംസ്‌ക്കാരിക സെമിനാര്‍ അല്‍ ബറാഹ
- നവംബര്‍ 27 : ദുബൈ പോലീസ് സംഘടിപ്പിക്കുന്ന ദേശീയ ദിന പരേഡ് (നായിഫ് ഏരിയ)
- നവംബര്‍ 28 : കാലിഗ്രാഫി പ്രദര്‍ശനം (അല്‍ ബറാഹ)
- നവംബര്‍ 29 : കലാ മത്സരങ്ങള്‍ (എന്‍.ഐ. മോഡല്‍ സ്‌കൂള്‍ ഗ്രൗണ്ട്)
- ഡിസംബര്‍ 2 : പതാകഉയര്‍ത്തല്‍, കുട്ടികളുടെ ചിത്ര രചന മത്സരം (അല്‍ ബറാഹ)
- ഡിസംബര്‍ 5 : സമാപന സമ്മേളനം (അല്‍ ഗര്‍ഹൂദ് എന്‍.ഐ. മോഡല്‍ സ്‌കൂള്‍ ഗ്രൗണ്ട്)
Keywords : Dubai, Gulf, KMCC, Programme, UAE, National Day, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: