അബുദാബി കാസര്‍കോട് കെ.എം.സി.സി 'തഅ്‌ലീമു റഹ് മ' വിദ്യാഭ്യാസ സഹായം ഫഹദിന്റെ സഹോദരങ്ങള്‍ക്ക്
Jul 15, 2015, 10:00 IST
അബുദാബി: (www.kasargodvartha.com 15/07/2015) പെരിയ കല്യോട്ട് കൊല്ലപ്പെട്ട എട്ട് വയസുകാരന്‍ ഫഹദിന്റെ സഹോദരങ്ങളുടെ ഒരു വര്‍ഷത്തെ വിദ്യാഭ്യാസ ചിലവുകള്‍ അബുദാബി കാസര്‍കോട് ജില്ലാ കെ.എം.സി.സി ഏറ്റെടുക്കും. സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തുന്ന 'തഅ്‌ലീമു റഹ് മ' (കാരുണ്യ വിദ്യാഭ്യാസം) സഹായമായി ഈ റമദാന്‍ മുതല്‍ അടുത്ത റമദാന്‍ വരെ പ്രതിമാസം പതിനായിരം വെച്ച് 1,20,000 രൂപ നല്‍കാന്‍ അബുദാബി കാസര്‍കോട് ജില്ലാ കെ.എം.സി.സി തീരുമാനിച്ചതായി പ്രസിഡണ്ട് പി.കെ അഹമദ് ബല്ലാ കടപ്പുറം, ജനറല്‍ സെക്രട്ടറി മുജീബ് മൊഗ്രാല്‍, ട്രഷറര്‍ അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍ അറിയിച്ചു.
ആദ്യഗഡു ജില്ലാ കെ.എം.സി.സി വൈസ് പ്രസിഡണ്ട് അബ്ദുര്‍ റഹ് മാന്‍ പൊവ്വല്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയ്ക്ക് കൈമാറും. തുടര്‍ന്ന് എല്ലാ മാസവും മുസ്ലിം ലീഗ് മുഖേന സംഖ്യ ഫഹദിന്റെ പിതാവിന് കെ.എം.സി.സി എത്തിക്കും.

Keywords : Abudhabi, KMCC, Gulf, Family, Education, Financial Aid, Thahleelu Rahma.