city-gold-ad-for-blogger

കെ.എം.സി.സി. ടേബിള്‍ ടോക്ക്

കെ.എം.സി.സി. ടേബിള്‍ ടോക്ക്
ദുബൈ: ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ടേബിള്‍ ടോക്ക് ഫെബ്രുവരി ഒന്നിന് രാവിലെ ദേര നകീല്‍ സെന്ററിലുള്ള മലബാര്‍ റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് ഒമ്പത് മണിക്ക് നടക്കും.

മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഇ. അബ്ദുല്ല, മുസ്ലിംലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍, കെ.എം.സി.സി. നേതാക്കളായ യഹ്‌യ തളങ്കര, എം.സി. ഹുസൈനര്‍ ഹാജി, അന്‍വര്‍ നഹ തുടങ്ങിയ നേതാക്കളും പ്രമുഖ വ്യക്തികളും പങ്കെടുക്കും.

കെ. എം. സി. സി പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുക്കണമെന്ന് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് മഹ്മൂദ് കുളങ്ങര, ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 6743258, 050 5747636, 050 5881986 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Keywords: KMCC, Table talk, Dubai, Gulf, Malayalam news, Muslim League, T.E. Abdulla.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia