കാസര്‍കോട് മെഡിക്കല്‍ കോളജ്; സമര സമിതിക്ക് കെഎംസിസിയുടെ പിന്തുണ
Dec 21, 2015, 10:00 IST
ദുബൈ: (www.kasargodvartha.com 21/12/2015) 2013 നവംബര്‍ 30ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബദിയടുക്ക ഉക്കിനടുക്കയില്‍ തറക്കല്ലിട്ട കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തി ഇതുവരെയും തുടങ്ങാത്തതില്‍ ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രയോജനപ്പെടേണ്ട മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ വൈകുന്നത് അംഗീകരിക്കാനാവില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് പ്രഖ്യാപിച്ച മിക്ക മെഡിക്കല്‍ കോളജുകളിലും പ്രവര്‍ത്തനം ആരംഭിച്ച് ക്ലാസുകള്‍ തുടങ്ങിയിട്ടും എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയ്ക്ക് അനുവദിച്ച മെഡിക്കല്‍ കോളജ് നിര്‍മാണം ആരംഭിക്കാത്തത് ന്യായീകരിക്കാനാവില്ല. മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം തുടങ്ങാത്തതില്‍ പ്രതിഷേധിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ കാസര്‍കോട്ട് നടത്തുന്ന ജനകീയ സമരത്തിന് ദുബൈ കെ.എം.സി.സി യോഗം പിന്തുണ പ്രഖ്യാപിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം പാവപ്പെട്ട രോഗികള്‍ മംഗളൂരുവിലെ സ്വകാര്യാശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥ ഇല്ലാതാകാന്‍ എത്രയും പെട്ടെന്ന് നിര്‍മാണം ആരംഭിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡണ്ട് സലാം കന്യാപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീന്‍ സ്വാഗതം പറഞ്ഞു. ഇ.ബി അഹ് മദ്, സലീം ചേരങ്കൈ, ഐ.പി.എം, അസീസ് കമാലിയ, കരീം മൊഗര്‍, റഹീം പടിഞ്ഞാര്‍, മുനീഫ് ബദിയടുക്ക, റഹീം നെക്കര, സത്താര്‍ ആലംപാടി, സിദ്ദീഖ് ചൗക്കി തുടങ്ങിയവര്‍ പ്രസംഗിച്ചു. മണ്ഡലം കമ്മിറ്റി ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദി പറഞ്ഞു.
നേരത്തെ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തി എത്രയും പെട്ടെന്ന് തുടങ്ങണമെന്നാവശ്യപ്പെട്ട് ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെയും, ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും നേരിട്ട് കണ്ട് നിവേദനം നല്‍കിയിരുന്നു.
മെഡിക്കല്‍ കോളജ് പ്രതിഷേധം ശക്തമാക്കാനും സോഷ്യല്‍ മീഡിയയെ ഉപയോഗിച്ച ശക്തമായ സമ്മര്‍ദം ചെലുത്താനും ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ആലോചിക്കുന്നുണ്ട്.
Keywords : Dubai, Gulf, KMCC, Medical College, Protest, Social Media, Government.