city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മ്യാന്‍മറില്‍ ദുരിതമനുഭവിക്കുന്ന റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ക്ക് കെ എം സി സിയുടെ ഐക്യദാര്‍ഢ്യം

ദുബൈ: (www.kasargodvartha.com 09.09.2017) ആയിരക്കണക്കിന് നിരപരാധികളെ കൊന്നുതള്ളുകയും പതിനായിരങ്ങളെ നാടുകടത്തുകയും കുഞ്ഞുമക്കളെപ്പോലും തീയിലേക്ക് വലിച്ചെറിഞ്ഞും ജീവനോടെ കുഴിച്ചുമൂടിയും വംശഹത്യകളുടെ പരമ്പരകള്‍ തന്നെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന മ്യാന്മാര്‍ പട്ടാളത്തിന്റെ കൊടുംക്രൂരതകളില്‍ പിടയുന്ന റോഹിംഗ്യന്‍ പീഢിത സമൂഹങ്ങള്‍ക്ക് ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഐക്യദാര്‍ഢ്യവും പ്രാര്‍ത്ഥനാ സദസും സംഘടിപ്പിച്ചു.

മ്യാന്‍മറില്‍ ദുരിതമനുഭവിക്കുന്ന റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ക്ക് കെ എം സി സിയുടെ ഐക്യദാര്‍ഢ്യം

മൗണ്ട് റോയല്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ പ്രസിഡന്റ് സലാം കന്യപാടി അധ്യക്ഷത വഹിച്ചു. ദുബൈ കെ എം സി സി സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. സമസ്ത കാസര്‍കോട് മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ ചെര്‍ക്കള അഹ് മദ് മുസ്ല്യാര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. കെ എം സി സി സംസ്ഥാന ഉപാധ്യക്ഷന്‍ ഹസൈനാര്‍ തോട്ടുംഭാഗം, മുന്‍ സെക്രട്ടറി ഹനീഫ ചെര്‍ക്കള, ജില്ലാ ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, ജില്ലാ സെക്രട്ടറി ഹസൈനാര്‍ ബീജന്തടുക്ക, എസ് കെ എസ് എസ് എഫ് ദുബൈ കാസര്‍കോട് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കനിയടുക്കം, മണ്ഡലം നേതാക്കളായ എ ജി ഐ റഹ് മാന്‍, മുനീര്‍ ബന്താട്, യൂസുഫ് മുക്കൂട്, മന്‍സൂര്‍ മര്‍ത്യാ, അസീസ് ബെള്ളൂര്‍, ഐ പി എം ഇബ്രാഹിം, അസീസ് കമാലിയ, മുനീഫ് ബദിയടുക്ക, റഹ് മാന്‍ പടിഞ്ഞാര്‍, ഇ ബി അഹ് മദ്, ഫൈസല്‍ മുഅ്‌സിന്‍, ജി എസ് ഇബ്രാഹിം, ഹനീഫ് കുമ്പഡാജെ, ഹസന്‍ പതിക്കുന്നില്‍, ശബീര്‍ കീഴൂര്‍, ഖലീല്‍ ചൗക്കി, റസാഖ് ബദിയടുക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു.

രാജ്യാന്തര വിഷയങ്ങളിലും സമാധാനം സ്ഥാപിക്കുന്നതിലും മുന്‍കാലങ്ങളില്‍ ഇന്ത്യ ലോകത്തിന് തന്നെ മാതൃകാപരമായ ഇടപെടലുകളാണ് നടത്തിവന്നിരുന്നത്. ഇന്ന് രാജ്യം ഭരിക്കുന്നവര്‍ ഇവിടെ അഭയം തേടിയെത്തിയ അഭയാര്‍ത്ഥികളെ നാട് കടത്താനാണ് ശ്രമിക്കുന്നത്. രാജ്യാന്തര നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി മ്യാന്‍മാര്‍ സൈന്യം വിലസുമ്പോള്‍ ആരും ചോദ്യം ചെയ്യാനില്ലാത്ത ദയനീയ കാഴ്ചയാണ് കാണുന്നത്. ലോകത്തില്‍ ഏറ്റവും പീഡിതരായ ന്യൂനപക്ഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച ഒരു ജനവിഭാഗത്തിന് വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാനെങ്കിലും നമുക്ക് സാധിക്കേണ്ടതുണ്ട്.

ക്രൂരമായി അരുംകൊല ചെയ്യപ്പെടുകയും ഭക്ഷണവും ജീവിക്കാനുള്ള അവകാശവും നിഷേധിക്കപ്പെട്ട് തെരുവില്‍ വലിച്ചെറിയപ്പെടുകയും ചെയ്ത മ്യാന്മറിലെ പാവപ്പെട്ട റോഹിംഗ്യന്‍ മുസ്‌ലിംകളുടെ ദയനീയ ചിത്രം നമ്മുടെ ഓരോരുത്തരുടെയും മുമ്പിലുണ്ട്. ജീവച്ചവങ്ങളായ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ചിത്രങ്ങളും കൂട്ടമായി കൊന്നുതള്ളപ്പെട്ട അനേകരുടെയും വീഡിയോകളും ലോകത്തിനു മുന്നില്‍ ഒരു ചോദ്യചിഹ്നമായി നില്‍ക്കുന്നു. ലോകചരിത്രത്തിലെ തന്നെ തുല്യതയില്ലാത്ത ക്രൂരതയാണ് അവിടെ അരങ്ങേറുന്നത്. ലോക മനസാക്ഷി ഉണരുകയും പീഢിത വിഭാഗത്തിന് ജീവിക്കാനുള്ള അവകാശം സ്ഥാപിച്ചു കൊടുക്കുകയും വേണം. മണ്ഡലം കെ എം സി സി അംഗീകരിച്ച ഐക്യദാര്‍ഢ്യ പ്രമേയം ആവശ്യപ്പെട്ടു.

സംഗമത്തിന് ആക്ടിംഗ് ജനറല്‍ സെക്രട്ടറി സിദ്ദീഖ് ചൗക്കി സ്വാഗതവും ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദിയും പറഞ്ഞു. സമസ്ത ജില്ലാ മുശാവറ അംഗം ചെര്‍ക്കള അഹ് മദ് മുസ്ല്യാര്‍ക്ക് ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ സ്‌നേഹോപഹാരം ദുബൈ കെ എം സി സി ഉപാധ്യക്ഷന്‍ ഹസൈനാര്‍ തോട്ടുംഭാഗം സമ്മാനിച്ചു. സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനും യു എഫ് എഫ് സി ദുബൈ ക്ലബിന്റെ സ്ഥാപകനും പ്രവാസ ലോകത്തും നാട്ടിലും നിരവധി സാമൂഹ്യ - സാംസ്‌കാരിക സംഘടനകളുടെ നേതൃരംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന ഇല്യാസ് എ റഹ് മാന്റെ നിര്യാണത്തില്‍ ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി അനുശോചിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : KMCC, Gulf, Solidarity, Programme, Religion, Rohingya Muslims, KMCC solidarity for Rohingya Muslims.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia