കെ.എം.സി.സി. ഷാര്‍ജ-കാസര്‍കോട് കമ്മിറ്റി സകാത്ത് ശേഖരിച്ച് നല്‍കും
Aug 6, 2013, 11:00 IST
ഷാര്‍ജ: കെ.എം.സി.സി. ഷാര്‍ജ-കാസര്‍കോട് ജില്ലാകമ്മിറ്റി സകാത്ത് ശേഖരിക്കുന്നു. ഒരാളുടെ വിഹിതമായ 2.600 കിലോ ഗ്രാം വീതം അരി ശേഖരിച്ച് പെരുന്നാള്‍ പുലരിക്ക് മുമ്പായി വിവിധ ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ക്ക് എത്തിച്ചുകൊടുക്കാനാണ് പദ്ധതി.
പെരുന്നാള്‍ പ്രഖ്യാപനം വരുന്ന മുറക്ക് ഷാര്‍ജ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ ഒരുക്കുന്ന കൗണ്ടറിലൂടെ അരി ഏല്‍പിക്കാവുന്നതാണ്. പ്രമുഖ പണ്ഡിതനും, ഷാര്‍ജ കെ.എം.സി.സി. കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ടുമായ ഖലീല്‍ റഹ്മാന്‍ കമ്മിറ്റി വക്കീലായി ശേഖരിക്കുന്ന ഫിത്വര്‍ സകാത്ത് വക്കീല്‍ തന്നെ നേരിട്ട് അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യും.
ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ആക്ടിങ്ങ് പ്രസിഡന്റ് യൂസുഫ് ഹാജി അരയി അധ്യക്ഷന്‍ വഹിച്ചു. കെ.എം.സി.സി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. ശാഫി ആലങ്കോട്, അമീര്‍ ബേക്കല്‍, അബ്ദുല്ല കമാംപാലം, സി.എച്ച്. കാസിം, ഖാദര്‍ കുന്നില്‍, സക്കീര്‍ കുമ്പള, ത്വാഹ ചെമ്മനാട്, മാഹിന്‍ ബാതുഷ, കരീം കൊളവയല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. എം.പി. മുഹമ്മദ് കുഞ്ഞി സ്വഗതവും, ഗഫൂര്‍ ബേക്കല്‍ നന്ദിയും പറഞ്ഞു.
Also read:
പ്രളയ ദുരന്തത്തില്‍ രക്ഷപ്പെട്ട സര്‍ക്കാരിനു രക്ഷയായി CPM ഉപരോധം നീട്ടിവയ്ക്കാന്‍ നീക്കം