city-gold-ad-for-blogger

ദുബൈ കെ എം സി സി സര്‍ഗോത്സവത്തില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്യണം

ദുബൈ: (www.kasargodvartha.com 29/10/2016) യു എ ഇയുടെ 45-ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പ്രവാസികളുടെ സര്‍ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നവംബര്‍ നാലിന് അല്‍ ബറാഹ കെ എം സി സിയിലും നവംബര്‍ 11 ന് ഗര്‍ഹൂദ് എന്‍ ഐ മോഡല്‍ സ്‌കൂളിലും നടക്കുന്ന കലാ മത്സരങ്ങളില്‍ കാസര്‍കോട് ജില്ലയില്‍ നിന്നും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ടീം മാനേജര്‍ സി എച്ച് നൂറുദ്ദീന്‍ കാഞ്ഞങ്ങാട്, അസിസ്റ്റന്‍ഡ് മാനേജര്‍ ഇസ്മാഈല്‍ നാലാംവാതുക്കല്‍ എന്നിവര്‍ അറിയിച്ചു. ജില്ലാ ആര്‍ട്‌സ് വിഭാഗം ഭാരവാഹികളായ ചെയര്‍മാന്‍ സലാം കന്യപ്പാടി 0556743258, ജനറല്‍ കണ്‍വീനര്‍ റഫീഖ് മാങ്ങാട് 0509957510, കോഡിനേറ്റര്‍ സുബൈര്‍ കുബണൂര്‍ 0552013117 എന്നീ നമ്പറുകളിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
ദുബൈ കെ എം സി സി സര്‍ഗോത്സവത്തില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്യണം

പ്രബന്ധം (മലയാളം, ഇംഗ്ലീഷ്), ചെറുകഥ (മലയാളം), കവിതാ രചന (മലയാളം), ഗാന രചന മാപ്പിളപ്പാട്ടു, മുദ്രാവാക്യ രചന, വാര്‍ത്ത തയ്യാറാക്കല്‍, ഡ്രോയിംഗ്, പെയിന്റിംഗ്, കാര്‍ട്ടൂണ്‍ ഡിബേറ്റ് (സംവാദം ) എന്നീ സ്‌റ്റേജ് ഇതര മത്സരങ്ങള്‍ നവംബര്‍ നാലിന് അല്‍ ബറാഹ കെ എം സി സിയിലും ക്വിസ് മത്സരം നവംബര്‍ 10 നും ദേശ ഭക്തിഗാനം, പ്രസംഗം (മലയാളം, ഇംഗ്ലീഷ്), കവിതാ പാരായണം, അറബി ഗാനം, മോണോആക്റ്റ്, മിമിക്രി, മാപ്പിളപ്പാട്ട് ആലാപനം, വട്ടപ്പാട്ട്, ദഫ്മുട്ട്, കോല്‍ക്കളി, അറബന മുട്ട് എന്നീ ഇനങ്ങളില്‍ സ്‌റ്റേജ് മത്സരങ്ങള്‍ നവംബര്‍ 14 ന് ഗര്‍ഹൂദ് എന്‍ ഐ മോഡല്‍ സ്‌കൂളിലുമാണ് നടക്കുക.

യു എ ഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും ദുബൈ കെ എം സി സി കലാ - സാഹിത്യ മത്സരങ്ങള്‍ നടത്തി വരുന്നുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മാനുവല്‍ അടിസ്ഥാനമാക്കി നടത്തുന്ന മത്സരങ്ങളില്‍ ജില്ലകള്‍ തമ്മില്‍ വാശിയേറിയ മത്സരമാണ് നടക്കുന്നത്.

Keywords : KMCC, Registration, Gulf, Programme, KMCC Sargotsav registration started.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia