city-gold-ad-for-blogger

പള്ളിക്കര പഞ്ചായത്ത് ദുബൈ കെ എം സി സി റിലീഫ് കമ്മിറ്റി ഭാരവാഹികള്‍

ദുബൈ: (www.kasargodvartha.com 30.04.2016) ദുബൈ കെ എം സി സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി റിലീഫ് പ്രവര്‍ത്തനങ്ങള്‍ സജീവമാകാന്‍ ഒരുക്കങ്ങള്‍ തുടങ്ങി. റിലീഫ് കമ്മിറ്റി ചെയര്‍മാനായി റഷീദ് ഹാജി കല്ലിങ്കാലിനെ തിരഞ്ഞെടുത്തു. ജനറല്‍ കണ്‍വീനര്‍: മുത്തലിബ് ബേക്കല്‍, ട്രഷറര്‍: മുനീര്‍ പള്ളിപ്പുഴ, വൈസ് ചെയര്‍മാന്‍: റാഫി ചെരുമ്പ, ഹാഷിം മഠം, ജോയിന്റ് കണ്‍വീനര്‍ ഷൗക്കത്ത് ബിലാല്‍ നഗര്‍, ഫൈസല്‍ മഠം എന്നിവരെയും തിരഞ്ഞെടുത്തു.

പള്ളിക്കര പഞ്ചായത്ത് ദുബൈ കെ എം സി സി സെക്രട്ടറിയായി യൂത്ത് ലീഗ് മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും കാരുണ്യ പ്രവര്‍ത്തന മേഖലകളിലെ സജീവ സാന്നിധ്യവുമായ ഹക്കീര്‍ ചെരുമ്പയെ തിരഞ്ഞെടുത്തു. പള്ളിക്കര പഞ്ചായത്തിലെ 14 ശാഖകളില്‍പെട്ട അര്‍ഹതപ്പെട്ട വിധവകള്‍ക്ക് പെന്‍ഷന്‍ സംവിധാനം ഏര്‍പെടുത്താന്‍ യോഗം തീരുമാനിച്ചു. പരസഹായം ഇല്ലാതെ ജീവിത ഭാരം ചുമലിലേറ്റി കഷ്ടപ്പാടിന്റെ ദുരിത ഭാരത്തോടൊപ്പം തുണയെ നഷ്ടപ്പെട്ട വിങ്ങളുകള്‍ ആരും കാണാതെ കരഞ്ഞ് തീര്‍ക്കുന്ന സഹോദരിമാര്‍ക്ക് തുണയായ് നിലനില്‍ക്കേണ്ടത് നമ്മുടെ കടമയാണെന്നും യോഗം വിലയിരുത്തി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉദുമ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ വിജയത്തിനായ് നേരിട്ട് വോട്ടഭ്യര്‍ത്ഥിക്കാനും വോട്ടര്‍മാരെ പോളിംഗ് ബൂത്തിലേക്ക് എത്തിക്കാനുള്ള എല്ലാ സംവിധാനങ്ങളും നേരിട്ടു ചെയ്യാനും പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. വ്യാഴാഴ്ച ദുബൈ റാഫി ഹോട്ടലില്‍ നടന്ന യോഗം സി എ ബഷീര്‍ മതത്തിന്റെ അധ്യക്ഷതയില്‍ റഷീദ് ഹാജി കല്ലിങ്കാല്‍ ഉദ്ഘാടനം ചെയ്തു.

ഹസീബ് പള്ളിക്കര സ്വാഗതവും ഹക്കീര്‍ ചെരുമ്പ നന്ദിയും പറഞ്ഞു. ഹാഷിം മഠം, റാഫി ചെരുമ്പ എന്നിവര്‍ പ്രസംഗിച്ചു. എം മുഹമ്മദ് കുഞ്ഞി, മുനീര്‍ പള്ളിക്കര, ഫൈസല്‍ മഠം, മനാഫ്, മുത്തലിബ് ബേക്കല്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

പള്ളിക്കര പഞ്ചായത്ത് ദുബൈ കെ എം സി സി റിലീഫ് കമ്മിറ്റി ഭാരവാഹികള്‍

Keywords : KMCC, Pallikara, Committee, Gulf, Meeting, Relief.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia