city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മദ്രസ അധ്യാപകര്‍ക്ക് 'സയ്യാറത്തുറഹ്മ' പദ്ധതിയുമായി കാസര്‍കോട് ജില്ലാ കെ.എം.സി.സി

അബുദാബി: (www.kasargodvartha.com 19.11.2014) പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം കേരളത്തില്‍ മുസ്ലിം ലീഗും പോഷക സംഘടനകളും പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നിര്‍മിച്ചു നല്‍കി വരുന്ന 'ബൈത്തു റഹ്മ' (കാരുണ്യ ഭവനം) ക്ക് പിന്നാലെ ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം 'സയ്യാറത്തു റഹ്മ' (കാരുണ്യ വാഹനം) പദ്ധതിയുമായി അബുദാബി കാസര്‍കോട് ജില്ലാ കെ.എം.സി.സി.

ജില്ലയിലെ അഞ്ച് നിയോജക മണ്ഡലം പരിധിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പാവപ്പെട്ട 10 മദ്രസാ അധ്യാപകരുടെ കുടുംബത്തിന് ജീവിതോപാധിയായി ഓരോ ഓട്ടോറിക്ഷ നല്‍കാന്‍ അബുദാബി കാസര്‍കോട് ജില്ലാ കെ.എം.സി.സി യോഗം തീരുമാനിച്ചു. ഓട്ടോറിക്ഷക്ക് രജിസ്‌ട്രേഷന്‍ അടക്കം വരുന്ന എല്ലാ ചിലവുകളും വഹിച്ചു കൊണ്ട് തെരഞ്ഞെടുക്കപ്പെടുന്ന അര്‍ഹരായ മദ്രസ അധ്യാപകര്‍ക്ക് എത്തിച്ചു കൊടുക്കുവാനാണ് തീരുമാനം. 2015 മാര്‍ച്ചില്‍ നടക്കുന്ന ചടങ്ങില്‍ 'സയ്യാറത്തു റഹ്മ' വിതരണം നടത്തും.

ജില്ലാ കെ.എം.സി.സി യോഗത്തില്‍ പ്രസിഡണ്ട് പി.കെ. അഹമദ് ബല്ലാ കടപ്പുറം അധ്യക്ഷത വഹിച്ചു. അബുദാബി സംസ്ഥാന കെ.എം.സി.സി മുന്‍ വൈസ് പ്രസിഡണ്ട് സി.എച്ച്. അഹമദ് കുഞ്ഞി ഹാജി ഉദ്ഘാടനം ചെയ്തു. അബ്ദുര്‍ റസാഖ് പട്ടേല്‍, ചേക്കു അബ്ദുര്‍ റഹ്മാന്‍ ഹാജി, സി.എച്ച്. അഷ്‌റഫ് കൊത്തിക്കാല്‍, അഷ്‌റഫ് ഒളവറ, ഹനീഫ് പടിഞ്ഞാര്‍മൂല, റഫീഖ് കാക്കടവ്, പി. കുഞ്ഞബ്ദുല്ല, എം.എം. നാസര്‍, ബഷീര്‍ മണിയൂര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുര്‍ റഹ്മാന്‍ പൊവ്വല്‍ സ്വാഗതവും ട്രഷറര്‍ അഷ്‌റഫ് കീഴൂര്‍ നന്ദിയും പറഞ്ഞു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മദ്രസ അധ്യാപകര്‍ക്ക് 'സയ്യാറത്തുറഹ്മ' പദ്ധതിയുമായി കാസര്‍കോട് ജില്ലാ കെ.എം.സി.സി

Keywords : Kasaragod, Kerala, KMCC, Gulf, Muslim-league, Committee, Madrasa, Teachers, Vehicle, Auto-rickshaw, KMCC new project for Madrasa Teachers. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia