city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'അവശ്യസമൂഹത്തിന് കരുണയുടെ നീരുറവകളൊഴുക്കാന്‍ കെ.എം.സി.സിയുടെ കണ്ണികളാവുക'

ദുബൈ: (www.kasargodvartha.com 18.01.2015) സമാനതകളില്ലാത്ത കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ജനമനസിലിടം പിടിച്ച, പ്രവാസി സംഘടനയുടെ തലപ്പത്തിരിക്കുന്ന കെ.എം.സി.സിയില്‍ അംഗത്വമെടുക്കുകയെന്നത് സഹജീവികളോടുള്ള ദയാവായ്പിന് കൈതാങ്ങാവുക എന്നതാണെന്ന് കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ഹനീഫ ചെര്‍ക്കള പറഞ്ഞു.

കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കുചേരുക വഴി പാരത്രികമോക്ഷം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ചെങ്കള പഞ്ചായത്ത് കെ.എം.സി.സിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെങ്കള പഞ്ചായത്തില്‍ നിന്നുള്ള ജില്ലാ ട്രഷറര്‍ മുനീര്‍ ചെര്‍ക്കളയ്ക്ക് മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി സലാം കന്യാപാടി മെമ്പര്‍ഷിപ്പ് നല്‍കി വിതരണം ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡണ്ട് ഇബ്രാഹിം ഐ.പി.എം അധ്യക്ഷത വഹിച്ചു. മുനീര്‍ ചെര്‍ക്കള, ഷെരീഫ് പൈക്ക, സലാം കന്യാപാടി, നൂറുദ്ദീന്‍ ആറാട്ടുകടവ്, സിദ്ദീഖ് കനിയടുക്കം സത്താര്‍ നാരംപാടി, ശാഫി കളിവളപ്പില്‍, അസീസ് എതിര്‍ത്തോട്, റഫീഖ് എതിര്‍ത്തോട്, ഖാദര്‍ പൈക്ക, നൗഫല്‍ ചേരൂര്‍, മുഷ്താഖ് ചെര്‍ക്കള, നാസര്‍ മല്ലം സാംസാരിച്ചു.അസീസ് കമാലിയ സ്വാഗതവും ലത്വീഫ് മഠത്തില്‍ നന്ദിയും പറഞ്ഞു.
'അവശ്യസമൂഹത്തിന് കരുണയുടെ നീരുറവകളൊഴുക്കാന്‍ കെ.എം.സി.സിയുടെ കണ്ണികളാവുക'
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia