യു.എ.ഇ കെ.എം.സി.സി 2015 -18 മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ജനുവരിയില്‍ തുടക്കമാവും
Dec 30, 2014, 18:30 IST
ദുബൈ: (wwww.kasargodvartha.com 30.12.2014) യു.എ.ഇ കെ.എം.സി.സി 2015 - 2018 വര്‍ഷം മെമ്പര്‍ഷിപ്പ് ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി 28 വരെ നടക്കുന്ന കാമ്പയിന്റെ ഉദ്ഘാടനം അല്‍ബറാഹ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രസിഡണ്ട് പുത്തൂര്‍ റഹ്മാനെ ആദ്യ അംഗമാക്കി ചേര്‍ത്ത് ഇബ്രാഹിം എളേറ്റില്‍ നിര്‍വഹിച്ചു. യു.എ.ഇ യിലെ വിവിധ സംസ്ഥാന - ജില്ല മണ്ഡലം കെ.എം.സി.സി ഘടകങ്ങള്‍ മുഖേനയാണ് അംഗങ്ങളെ ചേര്‍ക്കുന്നത്. കൃത്യമായി തിരിച്ചറിയാന്‍ രേഖയുള്ളവര്‍ക്ക് മാത്രമാണ് മെമ്പര്‍ഷിപ്പ് അനുവദിക്കുക. മാര്‍ച്ചില്‍ പുതിയ കമ്മിറ്റി രൂപീകരണവും ആരംഭിക്കും.
മാര്‍ച്ച് 1- 15 നകം മണ്ഡലം കമ്മിറ്റികളും മാര്‍ച്ച് 15 - 30 നകം ജില്ലാ കമ്മിറ്റികളും ഏപ്രില്‍ 1 - 15 നകം സംസ്ഥാന കമ്മിറ്റികളും നിലവില്‍ വരും. ഏപ്രില്‍ 30 നു മുമ്പ് പുതിയ കേന്ദ്രകമ്മിറ്റിയും നിലവില്‍ വരും. മെമ്പര്‍ഷിപ്പ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അഷ്‌റഫ് പള്ളിക്കണ്ടം ചെയര്‍മാനായ കേന്ദ്ര മുഖ്യതെരഞ്ഞെടുപ്പ് സമിതിയാണ് നേതൃത്വം നല്‍കുക. നിസാര്‍ തളങ്കര, കെ.എച്ച്.എം അഷ്‌റഫ്, ഹുസൈനാര്‍ ഹാജി എടച്ചാക്കെ, അബു ചിറക്കല്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് സമിതിയില്‍ അംഗങ്ങളാണ്.
സമാന മാതൃകയില്‍ എല്ലാ എമിറേറ്റുകളിലും മെമ്പര്‍ഷിപ്പ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംസ്ഥാന തല തെരഞ്ഞെടുപ്പ് സമിതിക്ക് രൂപം നല്‍കും. യു.എ.ഇ കെ.എം.സി.സി മെമ്പര്‍ഷിപ്പ് കാമ്പയിന്‍ വന്‍ വിജയമാക്കാന്‍ അല്‍ബറഹ ആസ്ഥാനത്ത് ചേര്‍ന്ന ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.
ആക്ടിംഗ് പ്രസിഡണ്ട് ഷരീഫ് പൈക്ക അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി വൈസ് പ്രസിഡണ്ട് ഹസൈനാര്‍ തോട്ടുംഭാഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഹനീഫ് ചെര്‍ക്കള മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി സലാം കന്യാപാടി സ്വാഗതം പറഞ്ഞു. ജില്ലാ കെ.എം.സി.സി സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, എം.എസ്.എഫ് മുന്‍ മണ്ഡലം സെക്രട്ടറി ഖയ്യൂം മാന്യ, മണ്ഡലം നേതാക്കളായ സലീം ചേരങ്കൈ, ഇ.ബി അഹമ്മദ് ചെടേക്കാല്‍, പഞ്ചായത്ത് നേതാക്കളായ കരീം മൊഗര്‍, അസീസ് കമാലിയ, റഹീം നെക്കര, മുനീഫ് ബദിയഡുക്ക, സിദ്ദീഖ് ചൗക്കി, സലാഹുദ്ദീന്‍ പുത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കാസര്‍കോട് മണ്ഡലം കെ.എം.സി.സി മെമ്പര്‍ഷിപ്പ് ഉദ്ഘാടനം ദുബൈ കെ.എം.സി.സി സെക്രട്ടറി ഹനീഫ ചെര്‍ക്കള, മണ്ഡലം ആക്ടിംഗ് പ്രസിഡണ്ട് ഷരീഫ് പൈക്കയെ ചേര്‍ത്തുകൊണ്ട് നിര്‍വഹിച്ചു. സെക്രട്ടറി പി.ഡി നൂറുദ്ദീന്‍ ആറാട്ടുകടവ് നന്ദി പറഞ്ഞു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : UAE, KMCC, Kasaragod, Kerala, Membership, Campaign, Inauguration, Gulf, 2015 - 2018.
Advertisement: