Blood Donation | ദുബൈയിൽ കെഎംസിസി മെഗാ രക്തദാന ക്യാമ്പ് ഡിസംബർ രണ്ടിന്
● ക്യാമ്പ് വിജയിപ്പിക്കുന്നതിനായി മണ്ഡലം തലത്തിൽ കോർഡിനേറ്റർമാരെ നിയമിച്ചു.
● ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ ദുബൈ കെഎംസിസി കാസറകോട് ജില്ലാ പ്രസിഡണ്ട് സലാം കന്യാപ്പാടി അധ്യക്ഷത വഹിച്ചു.
● മികച്ച അംഗങ്ങൾക്ക് പ്രശംസാപത്രം നൽകാൻ തീരുമാനിച്ചു
ദുബൈ: (KasargodVartha) കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി യുഎഇയുടെ 53-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബർ രണ്ടിന് ദുബൈ ബ്ലഡ് ഡോനേഷൻ സെന്ററിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെയുള്ള ക്യാമ്പ് കൈൻഡ്നെസ് ബ്ലഡ് ഡോനേഷൻ ടീമുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്.
മണ്ഡലം തലത്തിൽ കോർഡിനേഷൻ
ക്യാമ്പ് വിജയിപ്പിക്കുന്നതിനായി മണ്ഡലം തലത്തിൽ കോർഡിനേറ്റർമാരെ നിയമിച്ചു. മഞ്ചേശ്വരം മണ്ഡലം: ജില്ലാ സെക്രട്ടറി ആസിഫ് ഹൊസങ്കടി, കാസർകോട് മണ്ഡലം: ജില്ലാ വൈസ് പ്രസിഡണ്ട് സുബൈർ അബ്ദുല്ല, ഉദുമ മണ്ഡലം: ജില്ലാ വൈസ് പ്രസിഡണ്ട് കെ പി അബ്ബാസ് കളനാട്, കാഞ്ഞങ്ങാട് മണ്ഡലം: ജില്ലാ വൈസ് പ്രസിഡണ്ട് ഹനീഫ് ബാവ നഗർ, തൃക്കരിപ്പൂർ മണ്ഡലം: ജില്ലാ സെക്രട്ടറി റഫീഖ് കാടാങ്കോട് എന്നിവരെ കോർഡിനേറ്റർമാരായി നിയോഗിച്ചതായി ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റി അറിയിച്ചു.
മെഗാ രക്തദാന ക്യാമ്പിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിക്കുന്ന മുൻസിപ്പൽ പഞ്ചായത്ത്, മണ്ഡലം കമ്മിറ്റികളെ പ്രശംസാ പത്രം നൽകി അനുമോദിക്കും.
ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ ദുബൈ കെഎംസിസി കാസറകോട് ജില്ലാ പ്രസിഡണ്ട് സലാം കന്യാപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ് ടി ആർ സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ സലാം തട്ടൻചേരി, സി എച്ച് നൂറുദ്ദീൻ, ഇസ്മായിൽ നാലാംവാതുക്കൽ, സുബൈർ അബ്ദുല്ല, റഫീഖ് പടന്ന, മൊയ്തീൻ അബ്ബ, കെ പി അബ്ബാസ്, ഹനീഫ് ബാവ നഗർ, സുനീർ എൻ പി, ഫൈസൽ മൊഹ്‌സിന് തളങ്കര, സി എ ബഷീർ പള്ളിക്കര, പി ഡി നൂറുദ്ദീൻ, അഷ്‌റഫ് ബായാർ, സുബൈർ കുബണൂർ, റഫീഖ് കാടാങ്കോട്, സിദ്ദീഖ് ചൗക്കി, ബഷീർ പാറപ്പള്ളി, ആസിഫ് ഹൊസങ്കടി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ട്രഷറർ ഡോക്ടർ ഇസ്മായിൽ നന്ദി പറഞ്ഞു.
#KMCC, #BloodDonation, #Dubai, #UAE, #CommunityEvent, #KeralaMuslims