city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തുണേരി സംഭവം: തെറ്റിദ്ധാരണ പരത്തുന്നവരെ തിരിച്ചറിയുക- മംഗല്‍പാടി കെ.എം.സി.സി

ദുബൈ: (www.kasargodvartha.com 08/02/2015) തുണേരിയിലുണ്ടായ വ്യാപക ആക്രമണ സംഭവവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്നവരെ തിരിച്ചറിയണമെന്ന് ദുബൈ മംഗല്‍പാടി കെ.എം.സി.സി ആവശ്യപ്പെട്ടു. തുണേരി കലാപത്തില്‍ നഷ്ടമായവര്‍ക്ക് മുഴുവന്‍ നഷ്ട പരിഹാരവും വാങ്ങിച്ചു കൊടുക്കുന്നത് വരെ മുസ്ലിം ലീഗ് പിന്മാറില്ലെന്നുള്ള ഉറച്ച വിശ്വാസം ജനങ്ങള്‍ക്കുണ്ടെന്നും കലാപത്തിനിരയായവര്‍ക്ക് നാദാപുരം മേഖലയിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ നടത്തി വരുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും ദുബൈ കെ.എം.സി.സി ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഹനീഫ് കല്‍മാട്ട അഭിപ്രായപ്പെട്ടു.

ദുബൈ കെ.എം.സി.സി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ദേര റഫി ഹോട്ടലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാപത്തിനിരയായവര്‍ക്ക് മുസ്ലിം ലീഗ് ഒന്നും ചെയ്തില്ലെന്ന സോഷ്യല്‍ മീഡിയയിലെ പ്രചാരണം കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്ന സമുദായ സ്‌നേഹം അഭിനയിക്കുന്ന ചില  മുസ്ലിം ലീഗ് വിരോധികളുടെ ഫോട്ടോഷോപ്പ് രാഷ്ട്രീയത്തിന്റെ ഒരു ഉദാഹരണമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. പ്രവര്‍ത്തകര്‍ തെറ്റിദ്ധാരണകളില്‍ വിശ്വസിക്കരുത്, ജീവ കാരുണ്യ മേഖലയില്‍ മുസ്ലിം ലീഗും കെ.എം.സി.സിയും നടത്തുന്ന നിസ്വാര്‍ത്ഥ സേവനങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചതാണ്- അദ്ദേഹം പറഞ്ഞു.

അന്തരിച്ച ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പേരില്‍ പ്രാര്‍ത്ഥന സദസും ഉണ്ടായിരുന്നു. ദുബൈ കെ.എം.സി.സി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് നിസാര്‍ ഉപ്പള അധ്യക്ഷത വഹിച്ചു. ഖാലിദ് മള്ളങ്കൈ സ്വാഗതം പറഞ്ഞു. ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് അയ്യൂബ് ഉറുമി, സെക്രട്ടറി ഡോ. ഇസ്മാഈല്‍ മൊഗ്രാല്‍, ട്രഷറര്‍ അബ്ദുര്‍ റഹ്മാന്‍ മള്ളങ്കൈ, മുന്‍ സെക്രട്ടറി അസീസ് ബള്ളൂര്‍, ഇബ്രാഹിം ബേരികെ, സുബൈര്‍ കുബണൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഹൈദര്‍ പേരൂര്‍, സിദ്ദീഖ് മാട്ട, ഷാഫി പഞ്ചം, ഖാദര്‍ എരിയാല്‍, നാസിര്‍ ബി.എം, മഹ്മൂദ് അട്ക, സിദ്ദീഖ് ബപ്പായിത്തൊട്ടി, സിദ്ദീഖ് പഞ്ചത്തൊട്ടി, മഹ്മൂദ് ബന്തിയോട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഷഹീദ് നിസാമി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. മുഹമ്മദ് നാഫി ഖിറാഅത്ത് അവതരിപ്പിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

തുണേരി സംഭവം: തെറ്റിദ്ധാരണ പരത്തുന്നവരെ തിരിച്ചറിയുക- മംഗല്‍പാടി കെ.എം.സി.സി

Keywords : Dubai, KMCC, Mangalpady, Panchayath, Committee, Membership, Gulf, Haneef Kalmatta, Thunery, Clash. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia