city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മലബാര്‍ ഫെസ്റ്റ് 2014 ശ്രദ്ധേയമായി

അബൂദാബി: (www.kasargodvartha.com 22.11.2014) അബൂദാബി പയ്യന്നൂര്‍ മണ്ഡലം കെ.എം.സി.സി. കമ്മിറ്റി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച മലബാര്‍ ഫെസ്റ്റ് 2014 നവ്യാനുഭവമായി. ത്ത..തകര്‍ത്താ എന്ന പേരില്‍ യു.എ.ഇ യിലെ ദഫ് കോല്‍ക്കളി മാപ്പിളപ്പാട്ട് സംഘഗാന കലാകാരന്മാരെ പങ്കെടുപ്പിച്ച് നടത്തിയ മത്സരങ്ങള്‍ ഉന്നത നിലവാരം പുലര്‍ത്തി.

ഫാഷന്‍ ഷോകളിലും നവ സംഗീത മേളകളുടെയും അതിപ്രസരത്തില്‍ അവഗണിക്കപ്പെട്ടു തുടങ്ങിയ മാപ്പിള കലകള്‍ക്ക് പുത്തനുണര്‍വ്വ് നല്‍കുന്നതായിരുന്നു കലാകാരന്മാരുടെ പ്രകടനവും ജനപങ്കാളിത്തവും. അബൂദാബിയിലെ സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിയ ചിത്ര രചനാ മത്സരവും സ്ത്രീകള്‍ക്കായി നടത്തിയ പുഡിംഗ് മത്സരവും പരിപാടിക്ക് മാറ്റ് കൂട്ടി.

യു.എ.ഇയിലെ സാമൂഹിക - സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ അബൂദാബി പോലീസ് മേജര്‍ അലി ഹമദ് അല്‍അമരി മുഖ്യാതിഥിയായി പങ്കെടുത്തു. ഇല്യാസ് ഞെക്ലിയുടെ ഖിറാഅത്തോട് കൂടി ആരംഭിച്ച പരിപാടി പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വി.കെ. ഷാഫി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് കെ.പി. മുഹമ്മദ് സഅദ് അധ്യക്ഷത വഹിച്ചു. ഇസ്ലാമിക് സെന്റര്‍ സെക്രട്ടറി ഉസ്മാന്‍ കരപ്പാത്ത് സംസാരിച്ചു.

മേജര്‍ അലി ഹമദ് അല്‍ അമരി ഉദ്ഘാടനം നിര്‍വഹിച്ചു. യു.എ.ഇ കെ.എം.സി.സി. കേന്ദ്ര കമ്മിറ്റി ട്രഷറര്‍ യു. അബ്ദുല്ല ഫാറൂഖി, സ്‌റ്റേറ്റ് കെ.എം.സി.സി പ്രസിഡണ്ട് എം.കെ. മൊയ്തീന്‍, ജനറല്‍ സെക്രട്ടറി നസീര്‍ ബി. മാട്ടൂല്‍, വി.പി.കെ. അബ്ദുല്ല, എം.പി.എം റഷീദ്, അബ്ബാസ് മൗലവി, ഹസന്‍ മാസ്റ്റര്‍, ജില്ലാ പ്രസിഡണ്ട് എ.വി. അഷറഫ്, സെക്രട്ടറി അഡ്വ. മുഹമ്മദ്കുഞ്ഞി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. നസീര്‍ രാമന്തളി നന്ദി പറഞ്ഞു.
ദൃശ്യ മാധ്യമ രംഗത്തെ സജീവ സാന്നിധ്യം മുന്‍ നിര്‍ത്തി സാജിദ് രാമന്തളിയെയും മികച്ച അവതാരകനുള്ള പുരസ്‌കാരം നല്‍കി ശഫീല്‍ കണ്ണൂരിനെയും ആദരിച്ചു.

സ്ത്രീകള്‍ക്കായി നടത്തിയ പുഡിംഗ് മത്സരത്തില്‍ സിനിമ താരം സ്മിത ബാബു മുഖ്യാഥിതിയായിരുന്നു. മണ്ഡലം ജനറല്‍ സെക്രട്ടറി അഷറഫ് കുഞ്ഞി മൂപ്പന്‍, ട്രഷറര്‍ യു.കെ. സലാം, ഹംസ നടുവില്‍, വി.ടി.വി. ദാമോദരന്‍ തുടങ്ങിയവര്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. പുഡിംഗ് മത്സരത്തില്‍ ശബാന മുത്തലിബ് ഒന്നാംസ്ഥാനം നേടി. കോല്‍ക്കളിയില്‍ രിഫായി മെട്ടമല്‍ ഒന്നാം സ്ഥാനവും ദഫില്‍ സിയാറു തുങ്ങര  കാസര്‍കോട് ഒന്നാം സ്ഥാനവും നേടി. ചിത്ര രചന ജൂനിയര്‍ മത്സരത്തില്‍ ശഹാന്‍ ഹസനും സീനിയറില്‍ അഫ്രീന നിസാമും ഒന്നാം സ്ഥാനം നേടി
                                   
മുണ്ടക്കല്‍ ഇബ്രാഹിം, മുഹമ്മദ് ശാഹിര്‍, യു.കെ അബ്ദുല്‍ അസീസ്, മുത്തലിബ് ഞെക്ലി, ഹിഷാം, ജാഫര്‍ രാമന്തളി, സൈഫുദ്ദീന്‍ കങ്കോല്‍, സഫീര്‍ യു.ടി, പി.കെ. അബ്ദുല്‍ ജബ്ബാര്‍, ഇസ്മാഈല്‍ കരപ്പാത്ത്, യു.കെ. മുഹമ്മദ്കുഞ്ഞി, മുഹമ്മദ് ഞെക്ലി, നിയാസ്. ഇ.ടി.വി തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
മലബാര്‍ ഫെസ്റ്റ് 2014 ശ്രദ്ധേയമായി

മലബാര്‍ ഫെസ്റ്റ് 2014 ശ്രദ്ധേയമായി
മലബാര്‍ ഫെസ്റ്റ് 2014 ശ്രദ്ധേയമായി
മലബാര്‍ ഫെസ്റ്റ് 2014 ശ്രദ്ധേയമായി
മലബാര്‍ ഫെസ്റ്റ് 2014 ശ്രദ്ധേയമായി
മലബാര്‍ ഫെസ്റ്റ് 2014 ശ്രദ്ധേയമായി

Keywords : Abudhabi, Festival, Gulf, KMCC, Payyannur, Committee, Malabar Fest. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia