city-gold-ad-for-blogger

ദുബൈ കെഎംസിസി കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി: റസാഖ് ചെറൂണി പ്രസിഡണ്ട്, വൈ. ഹനീഫ സെക്രട്ടറി, അബ്ദുല്ല ബെളിഞ്ചം ട്രഷറര്‍

ദുബൈ: (www.kasargodvartha.com 12/09/2015) ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തിനും മുനിസിപ്പാലിറ്റിക്കും കെഎംസിസി കമ്മിറ്റി രൂപവല്‍ക്കരിച്ച് താഴേതട്ടിലുള്ള പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി ദുബൈ കെഎംസിസി കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റിക്ക് രൂപം നല്‍കി. പ്രസിഡണ്ടായി റസാഖ് ചെറൂണി, ജനറല്‍ സെക്രട്ടറിയായി വൈ. ഹനീഫ കുമ്പടാജെ, ട്രഷററായി അബ്ദുല്ല അലാബി ബെളിഞ്ചം എന്നിവരെയും വൈസ് പ്രസിഡണ്ടുമാരായി അബ്ദുല്‍ ഖാദര്‍ ബെളിഞ്ച, ലത്വീഫ് ചെറൂണി, അഷ്‌റഫ് ചെറൂണി, അബ്ദുല്‍ ലത്വീഫ് ബെളിഞ്ച, ശരീഫ് ഗോസാഡ എന്നിവരെയും സെക്രട്ടിമാരായി ജാഫര്‍ അന്നടുക്ക, ശഹ്‌റാസ് മാര്‍പ്പനടുക്ക, എ. റഹ് മാന്‍ കുദിങ്കില, സിദ്ദീഖ് കെ.എസ്, ഷരീഫ് പുത്രക്കുളം എന്നിവരെയും തെരഞ്ഞെടുത്തു.

മണ്ഡലത്തിന്റെ കീഴില്‍ നിലവില്‍ വന്ന അഞ്ചാമത്തെ കമ്മിറ്റിയാണ് കുമ്പഡാജെ പഞ്ചായത്ത്. നേരത്തെ ചെങ്കള ,ബദിയടുക്ക, മൊഗ്രാല്‍ പുത്തൂര്‍, കാറഡുക്ക എന്നീ പഞ്ചായത്തുകള്‍ക്ക് കെഎംസിസി കമ്മിറ്റി നിലവില്‍ ഉണ്ട്. ബാക്കിയുള്ള മുനിസിപ്പാലിറ്റി, മധൂര്‍, ബെള്ളൂര്‍ എന്നീ പഞ്ചായത്തുകള്‍ക്ക് അടുത്ത ഒക്ടോബര്‍ മാസത്തോടെ കമ്മിറ്റികള്‍ രൂപീകരിക്കുമെന്ന് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ  പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീന്‍, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അറിയിച്ചു.

ദുബൈ എംഐസി ഓഫീസില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ദുബൈ കെഎംസിസി മുന്‍ ഉപാധ്യക്ഷനും പ്രഗല്‍ഭ പ്രഭാഷകനുമായ എരിയാല്‍ മുഹമ്മദ് കുഞ്ഞി ഉല്‍ഘാടനം ചെയ്തു. യുഎഇ, കെഎംസിസി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ് യ തളങ്കര ഓണ്‍ലൈനില്‍ ആശംസ അറിയിച്ചു. ജില്ലാ സെക്രട്ടറി ഷരീഫ് പൈക്ക, ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീന്‍, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍, മണ്ഡലം ഭാരവാഹികളായ സലീം ചേരങ്കൈ, മുനീഫ് ബദിയഡുക്ക, റഹ് മാന്‍ പടിഞ്ഞാര്‍, റസാഖ് ചെറൂണി, അബ്ദുല്‍ ഖാദര്‍ ബെളിഞ്ച, പ്രസംഗിച്ചു. നിസാര്‍ ചെറൂണി, നാസര്‍ ചെറൂണി, ജാബിര്‍ ചെറൂണി, മൊയ്തീന്‍ ചെറൂണി, ജലീല്‍ എസ്.എ, ബഷീര്‍ ചെറൂണി, ശരീഫ് ചെറൂണി തുടങ്ങിയവരും സംബന്ധിച്ചു.

മണ്ഡലം ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീന്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മണ്ഡലം ട്രഷറര്‍ ഫൈസല്‍ പട്ടേല്‍, വൈസ് പ്രസിഡണ്ട് സലീം ചേരങ്കൈ നിരീക്ഷകന്മാരായും പങ്കെടുത്തു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വൈ. ഹനീഫ കുമ്പടാജെ  സ്വാഗതവും ട്രഷറര്‍ അബ്ദുല്ല ബെളിഞ്ചം നന്ദിയും പറഞ്ഞു.

ദുബൈ കെഎംസിസി കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി: റസാഖ് ചെറൂണി പ്രസിഡണ്ട്, വൈ. ഹനീഫ സെക്രട്ടറി, അബ്ദുല്ല ബെളിഞ്ചം ട്രഷറര്‍

Keywords : Dubai-KMCC, Gulf, Kasaragod, Kerala, Kumbadaje, Committee, Razak Cheroony, Y Haneeffa, Abdulla Belinjam. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia