city-gold-ad-for-blogger

കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് വിജയാഘോഷം നടത്തി

അബുദാബി: (www.kasargodvartha.com 18/11/2015) കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് മണ്ഡലത്തില്‍ മുസ്ലിം ലീഗിനുണ്ടായ ഉജ്ജ്വല വിജയത്തില്‍ വിജയാഘോഷം സംഘടിപ്പിച്ചു. കാസര്‍കോട് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മുസ്ലിം ലീഗ് കരുത്തുറ്റ വിജയം കാഴ്ചവെച്ചതായി യോഗം വിലയിരുത്തി.

മുഹമ്മദ്കുഞ്ഞി ആദൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹനീഫ പടിഞ്ഞാര്‍മൂല സ്വാഗതം പറഞ്ഞു. അബ്ദുര്‍ റഹ് മാന്‍ പൊവ്വല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.കെ അഹമ്മദ് സാഹിബ്, ജില്ലാ സെക്രട്ടറി മുജീബ് മൊഗ്രാല്‍, ജില്ലാ ട്രഷറര്‍ അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, വിവിധ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് മഹ് മൂദ് പട്‌ള, അഷ്‌റഫ് ബദിയഡുക്ക, നജീബ് ആനക്കുളം, ഷെരീഫ് ചെറൂണി, ഷെരീഫ് ആദൂര്‍, ശിഹാബ് തളങ്കര, അബ്ദുല്ല പൈക്ക, നിസാര്‍ കല്ലങ്കൈ, മുഹമ്മദ് ആലംപാടി, നാച്ചു ആദൂര്‍, അസീസ് ആറാട്ടുകടവ്, ഷെരീഫ് പള്ളത്തടുക്ക, സുലൈമാന്‍ കാനക്കോട് തുടങ്ങിയര്‍ സംസാരിച്ചു. ബഷീര്‍ ബെളിഞ്ചം നന്ദി പറഞ്ഞു.

കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് വിജയാഘോഷം നടത്തി


Keywords : Abudhabi, Gulf, KMCC, Election-2015, Committee, Celebration, Muslim-league, Kasaragod, KMCC Kasaragod Mandalam committee celebrates UDF's victory.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia